ബസ് കയറി സ്കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു
ആലപ്പുഴ: ശരീരത്തിലൂടെ ബസ് കയറിയിറങ്ങി സ്കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു. ആലപ്പുഴയിലെ കളര്‍കോടാണ് സംഭവം. കളര്‍കോടെ ചിന്മയവിദ്യാലയത്തിലെ അഞ്ചാം സ്റാന്‍ഡേര്‍ഡ് വിദ്യാര്‍ത്ഥി ദേവനാരായണനാണ് മരിച്ചത്.
അച്ഛന്റെ സ്കൂട്ടറില്‍ സ്കൂളിന് മുന്നിലെത്തിയ വിദ്യാര്‍ത്ഥി സ്കൂട്ടറില്‍ നിന്നിറങ്ങവേയാണ് അപകടം സംഭവിച്ചത്. സ്കൂട്ടറില്‍ ഒരു വാഹനം വന്നിടിച്ചതിനെ തുടര്‍ന്ന് ദേവനാരായണന്‍ റോഡിലേക്ക് തെറിച്ചുവീണു. എതിരെ വന്ന ബസ് ദേവനാരായണന്റെ ദേഹത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.
ദേവനാരായണന്റെ അച്ഛന്‍ അശോകനെയും അനുജന്‍ അനന്തനാരായണനെയും ഗുരുതരമായ പരിക്കുകളോടെ മെഡിയ്ക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications