ആന്റണിയെ മാറ്റില്ല: അഹമ്മദ് പട്ടേല്‍
ദില്ലി: ആന്റണിയെ നേതൃസ്ഥാനത്ത് നിന്നും മാറ്റുന്ന പ്രശ്നമില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി പ്രതിനിധി അഹമ്മദ് പട്ടേല്‍ പറഞ്ഞു.
ഒക്ടോബര്‍ 14 ചൊവാഴ്ച ദില്ലിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. ഇപ്പോള്‍ കേരളത്തില്‍ ആന്റണി നേതൃസ്ഥാനത്ത് നിന്ന് മാറേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ദില്ലിയില്‍ കരുണാകരനുമായി ചര്‍ച്ച നടത്തിയശേഷമാണ് അഹമ്മദ് പട്ടേല്‍ വാര്‍ത്താസമ്മേളനം വിളിച്ചത്. ഇതിനിടെ കരുണാകരനെ അനുനയിപ്പിക്കാനുള്ള ഹൈക്കമാന്റ് ശ്രമം മറുഭാഗത്തും നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി എല്‍.പി. സാഹി, കെ. നട്വര്‍സിംഗ് എന്നിവര്‍ കരുണാകരനെ കണ്ട് ചര്‍ച്ച നടത്തി.












Click it and Unblock the Notifications