അമൃതവര്‍ഷം: മാലിന്യം നീക്കിയത് വിവാദമായി
കൊച്ചി: മാതാ അമൃതാന്ദമയിയുടെ അമ്പതാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടന്ന അമൃതവര്‍ഷം-50 ഉത്സവം നടന്ന ജവഹര്‍ലാല്‍ നെഹ്റു സ്റേഡിയത്തില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കിയതു സംബന്ധിച്ച് വിവാദം. മാലിന്യങ്ങള്‍ തങ്ങള്‍ തന്നെയാണ് നീക്കിയതെന്ന അമൃതവര്‍ഷം സംഘാടകരുടെ അവകാശവാദത്തിനെതിരെ കോര്പ്പറേഷന് അധികൃതര്‍ രംഗത്തു വന്നതോടെയാണ് വിവാദമുയര്‍ന്നത്.
നാല് ദിവസം നീണ്ടുനിന്ന അമൃതവര്ഷത്തിനിടെ മാലിന്യങ്ങള്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നീക്കുകയായിരുന്നുവെന്ന അമൃതവര്‍ഷം സംഘാടകരുടെ അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് കൊച്ചി കോര്പ്പറേഷന് മേയര്‍ സി. എം. ദിനേശ്മണി പറഞ്ഞു.
നാല് ദിവസത്തെ അമൃതവര്‍ഷത്തിലെ ഓരോ ദിവസവും കോര്പ്പറേഷന് തന്നെയാണ് ആഘോഷം നടന്ന ജവഹര്‍ലാല്‍ നെഹ്റു സ്റേഡിയത്തില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കിയത്. കോര്‍പ്പറേഷന്റെ വാഹനങ്ങള്‍ ഉപയോഗിച്ച് ഓരോ ദിവസും 20 ലോഡ് മാലിന്യമാണ് നീക്കിയത്. മാലിന്യങ്ങള്‍ നീക്കുന്നതിനോ ആഘോഷങ്ങളുടെ ഭാഗമായി നഗരത്തില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചതിനോ കോര്പ്പറേഷന് യാതൊരു ഫീസും ഈടാക്കിയിട്ടില്ല.
അമൃതവര്‍ഷം നടന്ന സ്ഥലത്ത് ഏതെങ്കിലും തരത്തിലുള്ള മാലിന്യമില്ലാതിരുന്നത് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച അവ നീക്കിയതുകൊണ്ടൊണെന്ന് നേരത്തെ അമൃതവിശ്വവിദ്യാപീഠം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സ്വാമി അഭയാമൃത ചൈതന്യ പറഞ്ഞിരുന്നു. മാലിന്യങ്ങള്‍ വളമാക്കി മാറ്റി മണ്ണില്‍ അടക്കം ചെയ്യുകയായിരുന്നുവെന്നാണ് സ്വാമി അഭയാമൃത ചൈതന്യ പറഞ്ഞത്.
നാല് ദിവസത്തെ ആഘോഷച്ചടങ്ങുകള്ക്കിടയില് മാലിന്യം നീക്കാന്‍ ഉപയോഗിച്ചുവെന്ന് അവകാശപ്പെടുന്ന പുതിയ സാങ്കേതികവിദ്യയെ കുറിച്ച് തങ്ങള്‍ക്ക് യാതൊരു അറിവുമില്ലെന്ന് ദിനേശ് മണി പറഞ്ഞു. അത്തരം ഒരു സാങ്കേതികവിദ്യയുണ്ടെങ്കില്‍ കൊച്ചിയില്‍ അത് നടപ്പിലാക്കാന്‍ മുന്‍കൈയെടുക്കും.
അമൃതവര്‍ഷത്തിലേക്ക് തന്നെ സംഘാടകര്‍ ക്ഷണിച്ചിരുന്നുവെന്നും എന്നാല്‍ ഏതെങ്കിലും ചടങ്ങില്‍ പങ്കെടുക്കാനായി വിളിച്ചിട്ടില്ലെന്നും ദിനേശ് മണി പറഞ്ഞു. താന്‍ ഒരു വിവാദത്തിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications