എമിഗ്രേഷന്‍: പുതിയ വ്യവസ്ഥകള്‍ റദ്ദാക്കണം
തിരുവനന്തപുരം: വിദേശത്ത് ജോലി തേടി പോകുന്നവര്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കുന്നതിന് ഏര്‍പ്പെടുത്തിയ പുതിയ വ്യവസ്ഥകള്‍ റദ്ദാക്കണമെന്ന് പ്രവാസിക്ഷേമമന്ത്രി എം. എം. ഹസ്സന്‍ കേന്ദ്ര തൊഴില്‍ മന്ത്രി സാഹിബ് സിംഗ്വര്‍മയോട് ആവശ്യപ്പെട്ടു.
പുതി വ്യവസ്ഥയനുസരിച്ച് തിരിച്ചുവരുന്നതിനുള്ള വിമാനക്കൂലി ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴില്‍ത്തേടി പോകുന്നവര്‍ മുന്‍കൂട്ടി നല്‍കണം. ഇതുമൂലം വിദേശത്ത് ജോലി തേടി പോവുന്നവര്‍ 15,000 മുതല്‍ 35,000 രൂപ വരെ കൂടുതലായി കണ്ടെത്തേണ്ട സ്ഥിതിയാണ്. വിദേശത്ത് ഉപജീവനമാര്‍ഗം കണ്ടെത്താന്‍ പോവുന്നവര്‍ക്ക് ഈ വ്യവസ്ഥ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് ഹസ്സന്‍ ചൂണ്ടിക്കാട്ടി.
നേരത്തെ നിലവിലുണ്ടായിരുന്ന വ്യവസ്ഥയനുസരിച്ച് എമിഗ്രേഷന് വേണ്ടി അപേക്ഷ സമര്‍പ്പിക്കുന്നയാള്‍ ബാങ്ക് ഗ്യാരന്റി നല്‍കിയാല്‍ മതിയായിരുന്നു. വിസയില്‍ പറഞ്ഞിരിക്കുന്നതല്ലാത്ത മറ്റൊരു ജോലി സ്വീകരിക്കരുതെന്നാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മറ്റൊരു വ്യവസ്ഥ.
ഗള്‍ഫ് രാജ്യങ്ങളിലേക്ക് ജോലി തേടി പോവുന്ന ആയിരക്കണക്കിന് മലയാളികള്‍ക്ക് ഈ വ്യവസ്ഥകള്‍ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് ഹസ്സന്‍ കേന്ദ്രമന്ത്രിയെ അറിയിച്ചു.












Click it and Unblock the Notifications