എല്ലാവരെയും പുനരധിവസിപ്പിയ്ക്കണം: കാന്തപുരം
കോഴിക്കോട്: മാറാട് പ്രതികളായവരുടെ ബന്ധുക്കളെ മാത്രമായി പുനരധിവാസത്തില്‍ നിന്ന് ഒഴിച്ചുനിര്‍ത്തുന്നത് ശരിയല്ലെന്ന് സുന്നി നേതാവ് കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ അഭിപ്രായപ്പെട്ടു. പ്രതികളാരെന്ന് പോലും തീര്‍ച്ചപ്പെടുത്തിയിട്ടില്ല. അതിന് മുമ്പാണ് ഇത്തരം വാദങ്ങളുയര്‍ത്തുന്നത് ശരിയല്ലെന്നും കാന്തപുരം പറഞ്ഞു.
ഒക്ടോബര്‍ 14 ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറാട് സര്‍ക്കാര്‍ പൂട്ടിയ മുസ്ലീം പള്ളികള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള സംവിധാനം സര്‍ക്കാര്‍ ഒരുക്കണംഎന്നാല്‍ മാത്രമേ പുനരധിവാസം പൂര്‍ത്തിയായിയെന്ന് പറയാനാവൂ. -കാന്തപരും പറഞ്ഞു.
ഒരു സമുദായത്തിന്റെ പള്ളികള്‍ അടച്ചിട്ടുകൊണ്ട് മതസൗഹാര്‍ദ്ദം പുനസ്ഥാപിച്ചുവെന്ന് പറയാനാവില്ല. അതിനായി പള്ളികള്‍ തുറന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. അതിനുള്ള സൗകര്യങ്ങളും സഹായങ്ങളും സര്‍ക്കാര്‍ നല്‍കണം. മാറാട് മുന്‍ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരം നല്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കാന്തപുരം പറഞ്ഞു.












Click it and Unblock the Notifications