കരുണാകരന്‍ സോണിയ ചര്‍ച്ച വീണ്ടും
ദില്ലി: നേതൃമാറ്റം വേണമെന്ന ആവശ്യമുയര്‍ത്തുന്ന കെ. കരുണാകരനെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്റിന്റെ ശ്രമം തുടരുന്നു. ഹൈക്കമാന്റ് പ്രതിനിധികളായ ആര്‍. കെ. ധവാനും നട്വര്‍സിംഗും ഒക്ടോബര്‍ 14 ചൊവാഴ്ച കരുണാകരനുമായി ചര്‍ച്ച നടത്തി.
സോണിയാ ഗാന്ധി വീണ്ടും കരുണാകരനുമായി ചര്‍ച്ച നടത്താന്‍ തയാര്‍ പ്രകടിപ്പിച്ചിരിയ്ക്കുകയാണ്. ഒക്ടോബര്‍ 14 ചൊവാഴ്ച ഉച്ചയ്ക്ക് ശേഷം കരുണാകരന്‍ സോണിയയുമായി വീണ്ടും ചര്‍ച്ച നടത്തുന്നുണ്ട്.
ചില സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച തീരുമാനമെടുക്കുന്നതിന് സമയം വേണമെന്ന കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുടെ നിലപാട് നേതാക്കള്‍ കരുണാകരനെ അറിയിച്ചു.
എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാവുന്നതു വരെ കാത്തിരിക്കാനാവില്ലെന്ന നിലപാടിലാണ് കരുണാകരന്‍. കഴിഞ്ഞ ദിവസം സോണിയയുമായി കരുണാകരന്‍ ചര്‍ച്ച നടത്തിയിരുന്നു. നേതൃമാറ്റമെന്ന ആവശ്യം കരുണാകരന്‍ ചര്‍ച്ചയില്‍ ഉയര്‍ത്തിയിരുന്നു.
കരുണാകരന്‍ ചൊവാഴ്ച മടങ്ങാനിരിക്കെയാണ് വീണ്ടും ചര്‍ച്ച നടത്താമെന്ന അറിയിപ്പ് വന്നത്. തുടര്‍ന്ന് അദ്ദേഹം യാത്ര അടുത്ത ദിവസത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
അതിനിടെ നവംബര്‍ 19ന് നടത്താന്‍ തീരുമാനിച്ചിരുന്ന ഐ ഗ്രൂപ്പിന്റെ സംസ്ഥാന റാലി നവംബര്‍ 30ലേക്ക് മാറ്റാന്‍ നീക്കമുണ്ട്. റംസാന്‍ വരുന്നതിനാലാണ് ഈ മാറ്റത്തെക്കുറിച്ച് ചിന്തിയ്ക്കുന്നത്. ഇതുസംബന്ധിച്ച് അന്തിമതീരുമാനമെടുത്തിട്ടില്ല.












Click it and Unblock the Notifications