കൊച്ചി മെഡി. കോളജില്‍ ഐഎംസി സംഘം
കൊച്ചി: ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ സംഘം കൊച്ചി സഹകരണ മെഡിക്കല്‍ കോളജിന്റെ കളമശേരിയിലെ പുതിയ കാമ്പസില്‍ പരിശോധന തുടങ്ങി.
സഹകരണ മെഡിക്കല്‍ കോളജിലേക്കുള്ള ഭാവിയിലെ പ്രവേശനത്തിന് ഇപ്പോള്‍ നടക്കുന്ന പരിശോധന നിര്‍ണായകമാണ്. ഡോ. സി. എ. ദേശായിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് പരിശോധന നടത്തുന്നത്.
മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരത്തിനായി നടത്തുന്ന മൂന്നാമത്തെ പരിശോധനയാണിത്. കഴിഞ്ഞ വര്‍ഷം മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കാത്തതിനാല്‍ പ്രവേശനം നടന്നിരുന്നില്ല.
ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയും ജനറല്‍ ആശുപത്രിയുമാണ് വിദ്യാര്‍ഥികള്‍ക്കുള്ള ക്ലിനിക്കല്‍ പഠനത്തിന് ഉപയോഗിക്കുന്നത്. ഇവിടെയും സംഘം പിരശോധന നടത്തും. മെഡിക്കല്‍ കൗണ്‍സില്‍ സംഘം ചൂണ്ടിക്കാട്ടിയിട്ടുള്ള പോരായ്മകളെല്ലാം പരിഹരിച്ചിട്ടുണ്ടെന്ന് കോളജ് അധികൃതര്‍ പറഞ്ഞു.
ജവഹര്‍ലാല്‍ നെഹ്റു സ്റേഡിയം കോംപ്ലക്സിലായിരുന്നു നേരത്തെ ക്ലാസുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇവ ഇപ്പോള്‍ കളമശേരിയിലെ പുതിയ കാമ്പസിലേക്ക് മാറ്റിയിട്ടുണ്ട്.
പരിശോധന നടത്തിയ മെഡിക്കല്‍ കൗണ്‍സില്‍ സംഘത്തിന്റെ റിപ്പോര്‍ട്ട് 15-30 ദിവസത്തിനുള്ളില്‍ ലഭിക്കും. കൗണ്‍സില്‍ മെഡിക്കല്‍ കോളജിന് അംഗീകാരം നല്‍കുകയാണെങ്കില്‍ പുതിയ ബാച്ചിലേക്ക് 150 വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കോളജ് അധികൃതര്‍ പറഞ്ഞു.












Click it and Unblock the Notifications