ഇടതുമുന്നണി അടിയന്തര യോഗം ചേരുന്നു
തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒക്ടോബര്‍ 14 ചൊവാഴ്ച തിരുവനന്തപുരത്ത് അടിയന്തര യോഗം വിളിച്ച് ചേര്‍ത്തു.
എ കെ ജി സെന്ററിലാണ് യോഗം. ആന്റണി സര്‍ക്കാരിന്റെ അനിശ്ചിതാവസ്ഥയായിരിയ്ക്കും ഈയോഗത്തിലെ പ്രധാന ചര്‍ച്ചാ വിഷയമെന്നാണ് കരുതുന്നത്. ഇതുവരെ ഇടതുമുന്നണി യോഗം ആന്റണി സര്‍ക്കാരിന്റെ അനിശ്ചിതാവസ്ഥ ചര്‍ച്ച ചെയ്തിട്ടില്ല.
തിങ്കളഴ്ച രാത്രിയിലാണ് യോഗം വിളിച്ചുകൊണ്ടുള്ള വിവരം പല പാര്‍ട്ടി അംഗങ്ങള്‍ക്കും കിട്ടിയത്. സാധാരണ ഇത് പതിവില്ലാത്തതാണ്. എന്നാല്‍ കരുണാകരന്‍ സോണിയ ഗാന്ധിയെ കണ്ടതിന് ശേഷമുള്ള സംഭവവികാസമായാണ് ഇതിനെ കരുതുന്നത്. കരുണാകരനില്‍ നിന്ന് എന്തെങ്കിലും വിവരങ്ങള്‍ കിട്ടിയിട്ടായിരിയ്ക്കാം ഈ അടിയന്തര യോഗം വിളിച്ചതെന്നും സംശയമുണ്ട്.
കോണ്‍ഗ്രസ് ഹൈകമാണ്ട് നേതൃമാറ്റത്തിന് തയാറാവാത്ത സാഹചര്യത്തില്‍ ഐ വിഭാഗം പുതിയ സര്‍ക്കാരിന് നേതൃത്ത്വം നല്‍കിയാല്‍ അതിനെ ഇടതുമുന്നണി തുണയ്ക്കണമോയെന്ന കാര്യത്തില്‍ ഇടതു മുന്നണിയ്ക്കുള്ളില്‍ വ്യത്യസ്ഥ അഭിപ്രായമാണ് ഉള്ളത്. സി പി എംല്‍ തന്നെ മുസ്ലിം ലീഗ് ഉണ്ടെങ്കില്‍ പിന്തുണ ആകാമെന്നാണ് പിണറായി വിജയനും കൂട്ടരും കരുതുന്നത്. എന്നാല്‍ ഇതിനെതിരാണ് പ്രതിപക്ഷ നേതാവ് വി. എസ. അച്ചുതാനന്ദന്‍. ഇവരുടെ വ്യത്യസ്ഥ അഭിപ്രായങ്ങള്‍ പലതവണ പുറത്ത് വന്നിട്ടുമുണ്ട്. എന്തായാലും സി പി എം മുന്‍കൈയെടുത്താണ് ചൊവാഴ്ചത്തെ യോഗം വിളിച്ചിരിയ്ക്കുന്നത്.
സി പി ഐ യും മറ്റും മുസ്ലിം ലീഗുള്ള സര്‍ക്കാരിനെ പിന്തുണയ്ക്കാമെന്ന അഭിപ്രായത്തിലാണ്. ആന്റണിയെ മറിച്ചിടുകയെന്നത് പ്രധാനമാണ് എന്നതാണ് ഇവരുടെ നിലപാട്.
മുസ്ലിംലീഗുള്ള സര്‍ക്കാരിനെ പിന്തുണയ്ക്കണോയെന്ന കാര്യത്തില്‍ ഒരു അഭിപ്രായ സമന്വയം ഉണ്ടാക്കുകയാണ് ഈ ഇടതുമുന്നണി യോഗത്തിന്റെ ഉദ്ദേശം. പിന്തുണ നല്‍കുകയാണെങ്കില്‍ എന്തൊക്കെ ഉപാധികള്‍ വയ്ക്കണമെന്നതും ചര്‍ച്ച ചെയ്യു.
എന്നാല്‍ കരുണാകരനെ വീണ്ടും സോണിയ ചൊവാഴ്ച കാണുകയാണ്. അതിന് ശേഷം കാര്യങ്ങള്‍ എങ്ങോട്ട് നീങ്ങുന്നു എന്നതനുസരിച്ച് കൂടിയായിരിയ്ക്കും ഇടുതുമുന്നണിയുടെ തീരുമാനങ്ങള്‍ എന്ന് വേണം കരുതാന്‍.
എന്തായാലും ആന്റണിയെ മറിച്ചിടുന്നതിനുള്ള ചുമതല സി പി എം കരുണാകരനെ ഏല്‍പ്പിച്ചിരിയ്ക്കുകയാണ്. ആന്റണിയെ മറിച്ചിട്ട് 35 എം എല്‍ എ മാരുമായി വന്നാല്‍ പിന്തുണ നല്‍കാമെന്നാണ് സി പി എം കരുണാകരനെ അറിയിച്ചിരിയ്ക്കുന്നത്. കരുണാകരന്റെ കൂടെ 23 എം എല്‍ എ മാര്‍ മാത്രമേ ഉള്ളു. എന്നാല്‍ കൂടുതല്‍ ആളുകളെ കിട്ടാനായി മുസ്ലിം ലീഗിനെ ആശ്രയിയ്ക്കേണ്ടതുണ്ട്. അതാണ് ഇടതുമുന്നണിയിലും പ്രശ്നമുണ്ടാക്കുന്നത്.












Click it and Unblock the Notifications