12 കുടുംബങ്ങളെ ചൊവാഴ്ച പുനരധിവസിപ്പിക്കും
കോഴിക്കോട്: മാറാട് കേസിലെ പ്രതികളുടെ ബന്ധുക്കളായ 12 കുടുംബങ്ങളെ ഒക്ടോബര്‍ 14 ചൊവാഴ്ച ഉച്ചയ്ക്ക് ശേഷം പുനരധിവസിപ്പിക്കുമെന്ന് ആര്‍ഡി ഒ ബാലന്‍ അറിയിച്ചു.
പയ്യാനക്കല്‍ സ്കൂളില്‍ കഴിയുന്ന 12 കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കുന്നത്. മുപ്പതിലേറെ കുടുംബങ്ങള്‍ പയ്യാനക്കല്‍ സ്കൂളില്‍ കഴിയുന്നുണ്ട്.
അരയ സമാജം തടസവാദമുന്നയിച്ചതിനെ തുടര്‍ന്നാണ് മാറാട് കേസിലെ പ്രതികളുടെ ബന്ധുക്കളെ പുനരധിവാസം മുടങ്ങിയത്. ഇതുവരെ 205 കുടുംബങ്ങളെയാണ് മാറാട്ട് പുനരധിവസിപ്പിച്ചത്.
അതേ സമയം ക്യാമ്പുകള്‍ക്ക് പുറത്ത് കഴിയുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ തുടരുകയാണെന്ന് ജില്ലാ അധികൃതര്‍ അറിയിച്ചു. ഇത്തരം രണ്ട് കുടുംബങ്ങളുമായി മാത്രമേ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടുള്ളൂ.












Click it and Unblock the Notifications