മട്ടാഞ്ചേരി: ചുങ്കവര്‍ധന 30 ദിവസത്തേക്ക് നിര്‍ത്തി
കൊച്ചി: മട്ടാഞ്ചേരി പാലത്തിലെ ചുങ്കവര്ധനവ് 30 ദിവസത്തേക്ക് നിര്‍ത്തിവച്ചു. ചുങ്കം വര്‍ധിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്നം പരിഹരിക്കാന്‍ വിദഗ്ധ ഏജന്‍സി പഠനം നടത്തി 30 ദിവസത്തിനുള്ളില്‍ ശുപാര്‍ശ സമര്‍പ്പിക്കും.
ചുങ്കപ്പിരിവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന ബസ്സുടമകളുമായി മന്ത്രിസഭാ ഉപസമിതി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനമുണ്ടായത്. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ മേല്‍നോട്ടത്തിലുള്ള വിദഗ്ധ സമിതി പഠനം നടത്തി ചുങ്കനിരക്കില്‍ കുറവ് വരുത്താനായി കരാറില്‍ വരുത്തേണ്ട മാറ്റം സംബന്ധിച്ച് ശുപാര്‍ശ നല്‍കും. ഈ നിര്‍ദേശം ഉപസമിതി മന്ത്രിസഭയ്ക്ക് മുന്നില്‍ വയ്ക്കും. 30 ദിവസത്തിനുള്ളില്‍ മന്ത്രിസഭയുടെ തീരുമാനമുണ്ടാവും.
30 ദിവസം പഴയനിരക്കില്‍ തന്നെയായിരിക്കും ചുങ്കം പിരിക്കുക. ബസുകള്‍ എത്ര തവണ ഓടിയാലും ദിവസം 100 രൂപ ചുങ്കം നല്കിയാല് മതി. കാറുകള്‍ പോലുള്ള ചെറിയ വാഹനങ്ങള്‍ ദിവസം 10 രൂപ നല്‍കണം. ഒരു തവണ മാത്രമോടുന്ന മറ്റ് വാഹനങ്ങള്‍ക്ക് 47.5 രൂപയാണ് ചുങ്കം.
സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ കൊച്ചിയില്‍ ഒക്ടോബര്‍ 14 ചൊവാഴ്ച നടക്കുന്ന സംയുക്ത സമര സമിതിയുടെ യോഗത്തില്‍ വയ്ക്കുമെന്ന് ബസുടമകള്‍ പറഞ്ഞു.
മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ ആര്. ബാലകൃഷ്ണപിള്ള, ടി. എം. ജേക്കബ്, ചെര്‍ക്കളം അബ്ദുള്ള, എം. കെ. മുനീര്‍, കെ. വി. തോമസ്, എം എല്‍ എമാരായ വി. കെ. ഇബ്രാഹിം കുഞ്ഞ്, ഡൊമിനിക് പ്രസന്റേഷന്, ബസുടമകള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications