രാജഗോപാല്‍ ദില്ലിയിലെ കേരള അംബാസിഡര്‍
തിരുവനന്തപുരം: ദില്ലിയിലെ കേരളത്തിന്റെ അംബാസിഡറാണ് കേന്ദ്രമന്ത്രി ഒ. രാജഗോപാലെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി.
ഒ. രാജഗോപാലിന്റെ 75-ാം ജന്മദിനത്തില്‍ പൗരാവലി സംസ്ഥാന സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ അദ്ദേഹത്തിന് നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
രാജഗോപാല്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് കേരളത്തില്‍ നിന്നല്ലെങ്കിലും സംസ്ഥാനത്ത് നിന്ന് തിരഞ്ഞെടുക്കപ്പെട്ട മറ്റ് പല എംപിമാരേക്കാളും കേരളത്തിന്റെ പ്രശ്നങ്ങള്‍ ഉന്നയിക്കുന്നതില്‍ അദ്ദേഹം താത്പര്യം കാട്ടിയിട്ടുണ്ട്. കേന്ദ്രത്തിലെ കേരള സര്‍ക്കാരിന്റെ പ്രതിനിധിയായി അദ്ദേഹത്തെ വിശേഷിപ്പിക്കാം.
രാജഗോപാല്‍ റെയില്‍വെ മന്ത്രിയായിരുന്നപ്പോള്‍ സംസ്ഥാനത്തിന് സുവര്‍ണ കാലഘട്ടമായിരുന്നു. പനമ്പിള്ളി ഗോവിന്ദമേനോന് ശേഷം റെയില്‍വെ മേഖലയില്‍ കേരളത്തിന് ഏറ്റവും കൂടുതല്‍ വികസനം നേടിത്തന്ന കേന്ദ്രമന്ത്രിയാണ് രാജഗോപാല്‍.
സംസ്ഥാനത്തെ രോഗികളുടെ ചികിത്സയ്ക്കായി പരമാവധി തുക പ്രധാനമന്ത്രിയുടെ ഫണ്ടില്‍ നിന്നും അനുവദിച്ചുകിട്ടുന്നതിന് സാധിച്ചിട്ടുണ്ടെന്ന് മറുപടി പ്രസംഗത്തില്‍ രാജഗോപാല്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും കേരളത്തിന് ലഭിക്കാവുന്നത് പരമാവധി മൂന്ന് ശതമാനമാണെങ്കിലും 30 ശതമാനം തുക അനുവദിച്ചുകിട്ടിയിട്ടുണ്ട്. ഇത് ഭരണപരമായ ചില പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്.
കേന്ദ്രമന്ത്രിയെന്ന നിലയില്‍ രാജഗോപാലിന്റെ നാല് വര്‍ഷത്തെ പ്രവര്‍ത്തനത്തെ കുറിച്ചുള്ള പുസ്തകം ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. രാമന്‍പിള്ള ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ചെയര്‍മാന്‍ ജി. രാജ്മോഹന് നല്‍കി പ്രകാശനം ചെയ്തു.












Click it and Unblock the Notifications