മാറാട്: തീരുമാനിക്കേണ്ടത് സര്‍ക്കാര്‍
കോഴിക്കോട്: മാറാട് കേസിലെ പ്രതികളുടെ ബന്ധുക്കളായ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നത് തടയപ്പെട്ട സാഹചര്യത്തില്‍ ഉചിതമായ തീരുമാനം കൈകൊള്ളേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.
ഇരുസമുദായങ്ങള്‍ക്കിടയില്‍ ഇപ്പോഴുള്ള സമാധാനപരമായ ധാരണ തകര്‍ക്കാത്ത വിധത്തില്‍ പുനരധിവാസം സംബന്ധിച്ച ഭരണപരമായ തീരുമാനങ്ങളെടുക്കേണ്ടത് സര്‍ക്കാരാണ്. ഒക്ടോബര്‍ 14 ചൊവാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസിലെ പ്രതികളുടെ ബന്ധുക്കളായ കുടുംബങ്ങളെ ഉടന്‍ തിരിച്ചുകൊണ്ടുവരുന്നതിനെ മാത്രമാണ് അരയസമാജം എതിര്‍ത്തത്. ഇതുവരെ കാര്യക്ഷമമായാണ് പുനരധിവാസം നടന്നത.് അത് അന്തിമഘട്ടത്തില്‍ അവതാളത്തിലാവാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
തങ്ങളുടെ വീടുകളിലേക്ക് തിരികെവന്ന ഇരുന്നൂറോളം കുടുംബങ്ങള്‍ സമാധാനാന്തരീക്ഷത്തിലാണ് ഇപ്പോള്‍ കഴിയുന്നത്. പ്രതികളുടെ ബന്ധുക്കള്‍ തിരികെ വരുന്നതിനോട് മാത്രമാണ് എതിര്‍പ്പുള്ളത്.
ദുരിതാശ്വാസ ക്യാമ്പുകളില്‍ അവശേഷിക്കുന്ന കുടുംബങ്ങളെ കൂടി പുനരധിവസിപ്പിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏത് നടപടിയെയും ഈ ഘട്ടത്തില്‍ ബി ജെ പി പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന് അത് സാങ്കല്പികമാണെന്ന് പറഞ്ഞ് ഉത്തരം പറയാന്‍ ശ്രീധരന്‍പിള്ള വിസമ്മതിച്ചു.












Click it and Unblock the Notifications