ഞാന്‍ കോണ്‍ഗ്രസില്‍ തന്നെ: ഉഷാ കൃഷ്ണകുമാര്‍
കൊച്ചി: ഭര്‍ത്താവ് എസ്. കൃഷ്ണകുമാര്‍ ബി. ജെ. പിയില്‍ ചേര്‍ന്നെങ്കിലും അങ്ങോട്ട് പോകാനില്ല ഉഷാ കൃഷ്ണകുമാര്‍.
മതേതര പാര്‍ട്ടിയായ കോണ്‍ഗ്രസ് തന്നെയാണ് തന്റെ പ്രവര്‍ത്തന മേഖലയെന്നാണ് ഉഷ പറയുന്നത്. നേതാവ് സോണിയാ ഗാന്ധി തന്നെ. കേരളത്തിലെ ഗ്രൂപ്പ് കളിയ്ക്കൊന്നും ഉഷ ഇല്ല. പണ്ട് കരുണാകരന്റെ അടുത്ത അനുയായി ആയിരുന്നു ഭാര്യയും ഭര്‍ത്താവും.
കോണ്‍ഗ്രസ് ടിക്കറ്റില്‍ ദില്ലിയിലെ ആര്‍ കെ. പുരത്ത് നിന്ന് ഉഷ പണ്ട് ദില്ലി സംസ്ഥാന തിരഞ്ഞെടുപ്പിന് മത്സരിച്ചതാണ്. പക്ഷേ ഫലമുണ്ടായില്ലെന്ന് മാത്രം. മാത്രമല്ല കഴിഞ്ഞ 13 വര്‍ഷമായി ഉഷയ്ക്ക് കോണ്‍ഗസിന്റെ ഒരു പ്രധാന വിഭാഗത്തിന്റെ ചുമതലയുമുണ്ട്. മഹിളാ കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ സെക്രട്ടറിയാണ് ഉഷ. എന്തായാലും ആ പദവി ഉപേക്ഷിച്ച് ബി ജെ പി എന്ന വര്‍ഗ്ഗീയ പാര്‍ട്ടിയിലേയ്ക്ക് പോകാന്‍ ഉഷാ കൃഷ്ണകുമാര്‍ ഇപ്പോള്‍ തയ്യാറല്ല.












Click it and Unblock the Notifications