കേരളത്തില്‍ പുതിയ ഓണ്‍ലൈന്‍ ലോട്ടറി
കൊച്ചി: കേരളത്തില്‍ ഒരു ഓണ്‍ലൈന്‍ ലോട്ടറി കൂടി പ്രവര്‍ത്തനമാരംഭിച്ചു. സണ്‍ഷൈന്‍ ഇന്ത്യ എന്ന പേരിലുള്ള ഈ ഓണ്‍ലൈന്‍ ലോട്ടറി കെ.കെ. മോഡി ഗ്രൂപ്പിന്റേതാണ്.
കേരളത്തില്‍ 150 ടെര്‍മിനലുകളാണ് ആദ്യഘട്ടത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. രണ്ട് വര്‍ഷത്തിനകം ഇത് 800 കവിയും. വന്‍ റീട്ടെയില്‍ സാന്നിധ്യം, ഉപയോക്താക്കളെ സഹായിക്കാന്‍ പരിചയസമ്പന്നരായ ജീവനക്കാര്‍, ഉന്നത സാങ്കേതികവിദ്യ എന്നിവയാണ് സണ്‍ഷൈന്റെ പ്രത്യേകതയെന്ന് സിഇഒ ശ്രീകാന്ത് ഗുപ്ത പറഞ്ഞു.
ഓരോ റീട്ടെയില്‍ കേന്ദ്രത്തിലും പ്രത്യേകം സ്ഥാപിച്ച ടിവിയിലൂടെ നറുക്കെടുപ്പിന്റെ തത്സമയ സംപ്രേഷണം കാണാനാവും. 2004 ഡിസംബറില്‍ രാജ്യത്ത് റീട്ടെയില്‍ കേന്ദ്രങ്ങളുടെ എണ്ണം 10,000 ആയി ഉയരും. വൈകാതെ പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര, ബംഗാള്‍, ഗോവ എന്നിവിടങ്ങളിലും സണ്‍ഷൈന്‍ ഇന്ത്യ ലോട്ടറി എത്തുമെന്ന് ശ്രീകാന്ത് ഗുപ്ത പറഞ്ഞു.












Click it and Unblock the Notifications