Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാംഗ്ലൂരില്‍ വയര്‍ലെസ് ഇന്റര്‍നെറ്റ്

ബാംഗ്ലൂര്‍: ഇന്ത്യയിലെ ആദ്യത്തെ വൈ-ഫി നഗരമായി ബാംഗ്ലൂര്‍ മാറുന്നു. സിഫിയുടെ വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ലഭിയ്ക്കുന്നതോടെയാണ് ബാംഗ്ലൂരിന് ഈ ബഹുമതി ലഭിയ്ക്കുക.

വിധാന്‍ സൗധ, ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ് മെന്റ്, വിവിധ ഹോട്ടലുകള്‍, റസ്റോറന്റുകള്‍ എന്നിവിടങ്ങളില്‍ വയര്‍ലെസ് ഇന്റര്‍നെറ്റ് സിഫി ലഭ്യമാക്കും. സിഫി ഐവേ ഇന്റര്‍നെറ്റ് കഫേകളിലും ഈ സൗകര്യം ലഭ്യമാകുമെന്ന് കമ്പനിയുടെ പ്രസിഡന്റും സിഇഒയുമായ ജോര്‍ജ്ജ് സക്കറിയാസ് പറഞ്ഞു.

നഗരത്തില്‍ 120 പ്രധാനകേന്ദ്രങ്ങളില്‍ സിഫിയുടെ വയര്‍ലെസ് ഇന്റര്‍നെറ്റ് സൗകര്യം ലഭിയ്ക്കും. വൈ-ഫൈ സൗകര്യമുള്ള ലാപ്ടോപ്പുകള്‍ വഴി മണിയ്ക്കൂറില്‍ 60 രൂപയ്ക്ക് വയര്‍ലെസ് ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിയ്ക്കും. ബാംഗ്ലൂരിലെ ലാപ്ടോപ് ഉപയോക്താക്കളുടെയും ഇവിടെയെത്തുന്ന രാജ്യാന്തരസഞ്ചാരികളുടെയും എണ്ണം കണക്കിലെടുത്താണ് നഗരത്തില്‍ ഈ സൗകര്യം ഏര്‍പ്പെടുത്തുന്നതെന്നും ജോര്‍ജ്ജ് സക്കറിയാസ് പറഞ്ഞു.

വീഡിയോ കോണ്‍ഫറന്‍സിങ്ങ് അടക്കമുള്ള സൗകര്യങ്ങളോടെ കൂടുതല്‍ നഗരങ്ങളിലേക്ക് ഈ സൗകര്യം വൈകാതെ വ്യാപിപ്പിയ്ക്കും. ഇന്ത്യാ-ന്യൂസിലാന്റ് ഏകദിനമത്സരങ്ങളില്‍ ആദ്യമത്സരം നടക്കുന്ന ചെന്നൈയിലെ എം.എ. ചിദംബരം സ്റേഡിയത്തില്‍ മാധ്യമപ്രതിനിധികള്‍ക്ക് ഈ സൗകര്യം നല്കുമെന്നും ജോര്‍ജ്ജ് സക്കറിയാസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+