ആചാര്യ ഗിരിരാജ് കിഷോറിനെ അറസ്റ് ചെയ്തു
ലഖ്നൊ: വിശ്വഹിന്ദു പരിഷത്തിന്റെ മുതിര്‍ന്ന നേതാവ് ആചാര്യ ഗിരിരാജ് കിഷോറിനെ ഉത്തര്‍ പ്രദേശില്‍ അറസ്റ് ചെയ്തു. അയോദ്ധ്യയില്‍ പരിഷത്ത് നടത്തിയ ശോഭാ യാത്രയില്‍ പ്രസംഗിച്ച് കഴിഞ്ഞപ്പോഴാണ് ഇദ്ദേഹത്തെ അറസ്റ് ചെയ്തത്.
ഉത്തര്‍ പ്രദേശിലെ വി എച്ച് പി നേതാവ് പ്രഭു നാരായണ്‍ സിംഹിനേയും അറസ്റ് ചെയ്തു. ലഖ്നൊയില്‍ വി എച്ച് പി ശോഭാ യാത്ര നടത്തി. ദില്ലിയിലും പതിനായരങ്ങള്‍ പങ്കെടുത്ത ശോഭാ യാത്ര നടത്തി. ഈ റാലി ഉത്തര്‍ പ്രദേശിലേയ്ക്കാണ് പോകുന്നത്. ഒക്ടോബര്‍ 17 ന് അയോദ്ധ്യയില്‍ നടക്കുന്ന വി എച്ച് പി റാലിയിലും രാമ പൂജയിലും പങ്കെടുക്കാനാണ് ഇവര്‍ ഉത്തര്‍ പ്രദേശലേയ്ക്ക് പോകുന്നത്.
അയോദ്ധ്യയിലെ തര്‍ക്ക പ്രദേശത്ത് രാമ പൂജ നടത്തുന്നത് ജില്ലാ ഭരണകൂടം തടഞ്ഞിട്ടുണ്ട്. ഇതിനെതിരെ കോടതിയെ സമീപിച്ചിരിയ്ക്കുയാണ് വി എച്ച് പി.












Click it and Unblock the Notifications