Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിസ്ഥാനം ഒഴിയില്ല: ആന്റണി

തിരുവനന്തപുരം: തല്ക്കാലം താന്‍ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് ഇറങ്ങിപ്പോകുന്ന പ്രശ്നമില്ലെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി. ഒക്ടോബര്‍ 15 ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് ഹൈക്കമാന്റിന് എന്നെ ശാസിയ്ക്കാന്‍ അവകാശമുണ്ട്. എന്റെ മുകളില്‍ ധാരാളം നേതാക്കന്മാരുണ്ട്. കഴിഞ്ഞ തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ നോമിനേഷന്‍ കൊടുത്ത മൂന്ന് സ്ഥാനാര്‍ത്ഥികളെ ഹൈക്കമാന്റ് മാറ്റി. ഞാന്‍ അതനുസരിച്ചു. ഞാന്‍ പരമാധികാരിയാണെന്ന ഭാവം എനിയ്ക്കില്ല. - അദ്ദേഹം പറഞ്ഞു.

ഭരണശൈലി മാറ്റണമെന്ന് എന്നോട് ആരും പറഞ്ഞിട്ടില്ല. ഹൈക്കമാന്റ് പറയുന്നതെന്തും ഞാന്‍ അംഗീകരിയ്ക്കും. കരുണാകരന്‍ വ്യക്തിപരമായി ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് വിവാദമുണ്ടാക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ആന്റണ ി പറഞ്ഞു.

മാറാട് കേസില്‍ പ്രതികളായവരുടെ കുടുംബങ്ങളുടെ പ്രതികളെ പുനരധിവസിപ്പിക്കുന്നത് സംബന്ധിച്ച പ്രശ്നം ഉടന്‍ പരിഹരിയ്ക്കും. കിള്ളി സംഭവത്തില്‍ കുറ്റക്കാരെ സംരക്ഷിയ്ക്കുന്ന പ്രശ്നമില്ലെന്നും ആന്റണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+