ചീഫ് ജസ്റിസിനെ കാണുന്നതില്‍ തെറ്റില്ല: ആന്റണി
തിരുവനന്തപുരം: മുഖ്യമന്ത്രി ചീഫ് ജസ്റിസിനെ കാണുന്നതില്‍ തെറ്റൊന്നുമില്ലെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി. രഹസ്യമായിട്ടല്ല താന്‍ ചീഫ് ജസ്റിസ് ജെ. എല്‍. ഗുപ്തയെ കണ്ടത്. സര്‍ക്കാര്‍ കാറില്‍ പൊലീസ് അകമ്പടിയോടെയാണ് അദ്ദേഹത്തെ കാണാന്‍ പോയത്.
ഇതിനെക്കുറിച്ച് അനാവശ്യവിവാദം ഉണ്ടാക്കേണ്ട കാര്യമില്ല. മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരിച്ച ശേഷം വാര്‍ത്താ ലേഖകരുമായി സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. ഇതാദ്യമായല്ല ഞാന്‍ മുഖ്യമന്ത്രി ആയിരിയ്ക്കുമ്പോള്‍ ചീഫ് ജസ്റിസിനെ കാണുന്നതിനായി പോകുന്നത്. മുമ്പും മുഖ്യമന്ത്രി ആയിരിയ്ക്കുമ്പോള്‍ ചീഫ് ജസ്റിസിനെ കാണാനായി പോയിട്ടുണ്ട്.
മുഖ്യമന്ത്രി എ. കെ. ആന്റണി ചീഫ് ജസ്റിസിനെ രഹസ്യമായി കാണാന്‍ പോയെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു.
മാത്രമല്ല ഈയിടെ കേന്ദ്ര നിയമവകുപ്പ് സഹമന്ത്രി പി സി തോമസ് കേരളാ ചീഫ് ജസ്റിസിന്റെ ദില്ലിയിലെ വീട്ടില്‍ പോയിരുന്നു. ഇതും വിവാദമായിരുന്നു.












Click it and Unblock the Notifications