കുന്ദമംഗലത്ത് ബിജെപി-സിപിഎം സംഘട്ടനം; 10 പേര്‍ക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കുന്ദമംഗലത്ത് ബി.ജെ.പി.-സി.പി.എം. പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ പത്തുപേര്‍ക്ക് പരിക്കേറ്റു. ഇവരെ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഒക്ടോബര്‍ 14 ചൊവാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.
സി പി എം ഓഫീസിന് മുന്നില്‍ വച്ചായിരുന്നു സംഭവം. തങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് സി.പി.എമ്മുകാര്‍ ബി.ജെ.പി.ക്കാരെ ചോദ്യംചെയ്തതാണ് സംഭവത്തിന് തുടക്കമെന്ന് പോലീസ് അറിയിച്ചു.
സി.പി.എം. പ്രവര്‍ത്തകരായ കുന്ദമംഗലം മേത്തലടത്തില്‍ കോട്ടിയേരി ബാബു (38), മേത്തലടത്തില്‍ എം. രാജന്‍ (40), മേലെ മേത്തലടത്തില്‍ ശിവാനന്ദന്‍ (36), കുഴിപ്പുറത്ത് വനീതന്‍ (35), കുഴിപുറത്ത് പ്രേമന്‍ (42), മണ്ണാര കുന്നുമ്മല്‍ സുഭാഷ് (23), കുഴിപ്പുറത്ത് പ്രേമരാജന്‍ (42), ബി.ജെ.പി. പ്രവര്‍ത്തകരായ കൈതകുഴിയില്‍ വിനു (20), കീക്കോത്ത് അനീഷ്കുമാര്‍ (22), കോണ്‍ഗ്രസ് അനുഭാവിയായ പാണരുകണ്ടി അനീഷ്കുമാര്‍ (23) എന്നിവരാണ് ആസ്പത്രിയിലുള്ളത്. ഇവരില്‍ ബാബുവിന്റേയും വനീതന്റേയും പരിക്ക് ഗുരുതരമാണ്. പാണരുകണ്ടി അനീഷിനെ ആളുമാറി കുത്തി പരിക്കേല്‍പിച്ചു എന്നാണ് പറയുന്നത്.
വീട്ടിലേക്ക് മടങ്ങും വഴി ഒരുസംഘം ആളുകള്‍ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്ന് ആസ്പത്രിയിലെത്തിയ സി.പി.എം. പ്രവര്‍ത്തകര്‍ പറയുന്നു.












Click it and Unblock the Notifications