കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാലാംഗ്രൂപ്പില്‍ നിന്ന് ഐ ഗ്രൂപ്പിലേക്ക് മാറി

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: ജില്ലയില്‍ നാലാം ഗ്രൂപ്പില്‍ നിന്ന് ഏതാനും പ്രവര്‍ത്തകര്‍ ഐ ഗ്രൂപ്പിലേക്ക് മാറി. നാലാംഗ്രൂപ്പ് നേതാക്കളായ വയലാര്‍ രവിയും സുധാകരനും തമ്മിലുള്ള അഭിപ്രായഭിന്നത മൂലമാണ് തങ്ങള്‍ ഐ ഗ്രൂപ്പിലേക്ക് നീങ്ങുന്നതെന്ന് സംഘത്തിന്റെ നേതാവ് പി. ജ്യോതിപ്രകാശ് പറഞ്ഞു.

ഒക്ടോബര്‍ 15 ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയലാര്‍ രവിയുടെ ചിറ്റമ്മനയത്തില്‍ മനംമടുത്താണ് നാലാം ഗ്രൂപ്പ് വിടുന്നതെന്നും ഏകദേശം 1,000ത്തോളം പ്രവര്‍ത്തകര്‍ നാലാംഗ്രൂപ്പില്‍ നിന്ന് കാല് മാറിയിട്ടുണ്ടെന്നും ജ്യോതിപ്രകാശ് പറഞ്ഞു.

കെ. സുധാകരന്റെ ആളുകളാണെന്ന് പറഞ്ഞാല്‍ അവരെ പാടെ അവഗണിയ്ക്കുന്ന സ്വഭാവം വയലാര്‍ രവി പതിവാക്കിയിരിക്കുകയാണ്. ഇനി കണ്ണൂര്‍ ജില്ലയില്‍ നിന്ന് കൂടുതല്‍ പേര്‍ നാലാം ഗ്രൂപ്പില്‍ നിന്ന് മാറുമെന്നും ജ്യോതിപ്രകാശ് പറഞ്ഞു. ജ്യോതിപ്രകാശിന്റെ നേതൃത്വത്തില്‍ 50ഓളം നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

കഴിഞ്ഞ ദിവസം മന്ത്രി കെ. സുധാകരന്റെ നേതൃത്ത്വത്തില്‍ കോഴിക്കോട്ട് നാലാം ഗ്രൂപ്പ് യോഗം ചേര്‍ന്നപ്പോള്‍ തന്നെ ഇതിന്റെ സൂചനകള്‍ ഉണ്ടായിരുന്നു. പ്രശ്നം ഉണ്ടായതിനെ തുടര്‍ന്ന് യോഗം അലസി പിരിഞ്ഞിരുന്നു. ജില്ലയില്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം നിറുത്തി വച്ചതായി പ്രഖ്യാപിച്ച് കെ. സുധാകരന്‍ യോഗത്തില്‍ നിന്ന് ഇറങ്ങി പോവുകയാണ് ഉണ്ടായത്.

നാലാം ഗ്രൂപ്പില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് അണികള്‍ പറഞ്ഞതാണ് പ്രശ്നത്തിന് തുടക്കമിട്ടത്. ജില്ലയിലെ ഭൂരിഭാഗം നാലാം ഗ്രൂപ്പ് പ്രവര്‍ത്തകരും ഈ അഭിപ്രായക്കാരായിരുന്നു.

കരുണാകരവിരുദ്ധ നിലപാട് സ്വീകരിച്ചിട്ടുള്ള എല്ലാ ഗ്രൂപ്പുകളെയും ഒരുമിച്ച് കൊണ്ടുപോവാന്‍ എ വിഭാഗം താല്പര്യമെടുത്തുവെങ്കിലും പിന്നീട് അവര്‍ വല്യേട്ടന്‍ മനോഭാവം വച്ചുപുലര്‍ത്തുന്നുവെന്നാണ് നാലാം ഗ്രൂപ്പിന്റെ ആക്ഷേപം. ഈ നിലയില്‍ എ വിഭാഗത്തിന്റെ പിന്നാലെ പോകണമോ എ് യോഗത്തില്‍ പലരും സംശയം ഉയിച്ചു. അതിനിടെ ഗ്രൂപ്പിന്റെ നേതാവായ കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണന്‍ കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരനുമായി രഹസ്യചര്‍ച്ച നടത്തിയതായും കേട്ടിരുന്നു. കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണന്റെ പ്രവൃത്തി ഒരിക്കലും അംഗീകരിക്കാനാവില്ല്െ ഒരു വിഭാഗം വാദിച്ചു. നാലാം ഗ്രൂപ്പിനെ ഐ ഗ്രൂപ്പിന്റെ പാളയത്തില്‍ എത്തിക്കാനുള്ള ജില്ലാ നേതൃത്വത്തിന്റെ ശ്രമം അപലപിക്കപ്പെടേണ്ടതാണ്െ ഒരു കൂട്ടര്‍ അഭിപ്രായപ്പെട്ടു. അതേസമയം, കൂടുതല്‍ പ്രവര്‍ത്തകരും കാഞ്ഞിക്കാവിന്റെ നിലപാടിനോട് യോജിച്ചു. അതാണ് ഒരു വിഭാഗം ഐ ഗ്രൂപ്പില്‍ ചേരന്ന ഒക്ടോബര്‍ 15 നടപടിയില്‍ എത്തിയത്.

12 നിയോജകമണ്ഡലങ്ങളില്‍ നിന്നായി 50 പേരാണ് കെ. സുധാകരന്‍ പങ്കെടുത്ത നാലാം ഗ്രൂപ്പ് യോഗത്തിനെത്തിയത്. ഇതില്‍ 47 പേരും നാലാംഗ്രൂപ്പ് ഐ വിഭാഗത്തിലേക്ക് തിരിച്ചുപോകണമ്െ ആവശ്യപ്പെട്ടു. എ. ഗ്രൂപ്പിന്റെ ഒരു പോഷകസംഘടനയായി നാലാംഗ്രൂപ്പ് അധ:പതിക്കരുതെന്ന് അഭിപ്രായമുയര്‍ന്നു. നാലാംഗ്രൂപ്പില്‍ തന്നെ വയലാര്‍ രവി സുധാകര വിഭാഗത്തോട് ചിറ്റമ്മനയം പുലര്‍ത്തുതായും ആക്ഷേപമുണ്ടായി. സുധാകരനും കൂട്ടര്‍ക്കും ഇനി നല്ലത് ഐ വിഭാഗത്തിലേക്ക് മടങ്ങുതാണെന്ന് ഭൂരിഭാഗം പ്രവര്‍ത്തകരും പറഞ്ഞത് മന്ത്രിയെ ക്ഷുഭിതനായക്കുകയായിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ കോഴിക്കോട് നാലാംഗ്രൂപ്പ് ആവശ്യമില്ലെന്ന് പറഞ്ഞാണത്രെ മന്ത്രി അന്ന് സ്ഥലം വിട്ടത്.

കണ്ണൂരിലും സുധാകരന്‍ ഗ്രൂപ്പുകാര്‍ ഐ ഗ്രൂപ്പിലേക്ക് നീങ്ങുതായി സൂചനയുണ്ട്. കണ്ണൂര്‍ കഴിഞ്ഞാല്‍ നാലാം ഗ്രൂപ്പിന് ഏറെ ശക്തിയുണ്ടായിരുന്ന പ്രദേശം കോഴിക്കോടാണ്.

വരും ദിവസങ്ങളില്‍ നാലാം ഗ്രൂപ്പില്‍ നിന്ന്കൂടുതല്‍ ഒഴുക്ക് ഐ ഗ്രൂപ്പിലേക്ക് ഉണ്ടാവുമൊണ് കരുതുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X