കുന്നമംഗലത്തെ സംഘട്ടനം; ഇടതുമുന്നണി ഹര്‍ത്താല്‍ പൂര്‍ണം
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്ത് ഇടത് ജനാധിപത്യ മുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു.
ഒക്ടോബര്‍ 14 ചൊവാഴ്ച രാത്രിയില്‍ സി.പി.എം-ബി.ജെ.പി സംഘട്ടനം ഉണ്ടായതിനെ തുടര്‍ന്നാണ് ഇടതുമുന്നണി കുന്നമംഗലം പഞ്ചായത്തില്‍ ആഹ്വാനം ചെയ്തത്.
കുന്നമംഗലത്ത് ബുധനാഴ്ച കടകമ്പോളങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ ഒന്നും തന്നെ പ്രവര്‍ത്തിച്ചില്ല. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രദേശത്തെ കനത്ത പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കുന്നമംഗലം പോലീസ് പ്രദേശത്തെ വീടുകളില്‍ പ്രതികള്‍ക്കായി നടത്തിയ തെരച്ചിലില്‍ നാലുപേരെ പിടികൂടിയതായി അറിയുന്നു. എന്നാല്‍ ആരുടേയും പേരില്‍ അറസ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.












Click it and Unblock the Notifications