Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ മേയറെ മാറ്റാന്‍ എ വിഭാഗം

തൃശൂര്‍: കോണ്‍ഗ്രസ് ഐ ഗ്രൂപ്പുകാരനായ മേയര്‍ ജോസ് കാട്ടൂക്കാരനെ മാറ്റാന്‍ എ വിഭാഗം രംഗത്ത്. എ വിഭാഗം മേയര്‍ സ്ഥാനത്ത് നിന്ന് ജോസ് കാട്ടൂക്കാരനെ മാറ്റണമെന്നാവശ്യപ്പെട്ട് ഡിസിസി നേതൃത്വത്തിന് കത്ത് കൊടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

സ്ഥാനം ഒഴിയേണ്ടെന്ന കെ. കരുണാകരന്റെ നിര്‍ദേശപ്രകാരമാണ് കാട്ടൂക്കാരന്‍ മേയര്‍ സ്ഥാനത്ത് തുടരുന്നത്. നേരത്തെയുള്ള ധാരണപ്രകാരം എ വിഭാഗത്തിന് മേയര്‍ സ്ഥാനം കൈമാറേണ്ട സമയം കഴിഞ്ഞിരിക്കുകയാണ്.

കെ.പി. വിശ്വനാഥന്‍ എംഎല്‍എയുടെ വീട്ടില്‍ ചേര്‍ന്ന നഗരസഭാ കൗണ്‍സിലര്‍മാരുടെ യോഗത്തിലാണ് ജോസ് കാട്ടൂക്കാരനെ മേയര്‍ സ്ഥാനത്ത് നിന്നും മാറ്റാന്‍ ഡിസിസി നേതൃത്വത്തിന് കത്തുകൊടുക്കാന്‍ തീരുമാനിച്ചത്. ഡിസിസി പ്രസിഡന്റ് ഐ വിഭാഗക്കാരനായ എം.പി. ഭാസ്കരന്‍നായര്‍ ഈ ആവശ്യം നിരസിച്ചാല്‍ നഗരസഭയില്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നത് സംബന്ധിച്ച് ഒക്ടോബര്‍ 19ന് ശേഷം തീരുമാനിയ്ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+