കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവല്ലയില്‍ കോണ്‍ഗ്രസ് പോര്

  • By Super
Google Oneindia Malayalam News

ദില്ലി: തിരുവല്ല നിയമസഭ ഉപതിരഞ്ഞെടുപ്പിന് തീയതി പ്രഖ്യാപിച്ചതോടെ തിരുവല്ലയില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് ശക്തമായി. ഡിസിസി വൈസ് പ്രസിഡന്റ് കെ. സദാശിവപ്പണിയ്ക്കരുടെ നേതൃത്വത്തിലാണ് ഐ ഗ്രൂപ്പ് ഇവിടെ പ്രവര്‍ത്തിയ്ക്കുന്നത്.

കരുണാകരനെ അവഗണിച്ചാല്‍ എറണാകുളത്തെ ഫലം തിരുവല്ലയില്‍ ആവര്‍ത്തിയ്ക്കുമെന്ന് കഴിഞ്ഞ ദിവസം തിരുവല്ലയില്‍ നടന്ന ഐ ഗ്രൂപ്പ് യോഗം മുന്നറിയിപ്പ് നല്കി. കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണനാണ് യോഗം ഉദ്ഘാടനം ചെയ്തത്.

കെ. കരുണാകരന്‍ തന്നെ കഴിഞ്ഞ ദിവസം ഗ്രൂപ്പ് നേതാക്കളെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിരുന്നു. ബൂത്തുതലത്തില്‍ സമ്മേളനങ്ങള്‍ നടത്താനും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഐ ഗ്രൂപ്പിന്റെ ബൂത്തുതല സമ്മേളനങ്ങള്‍ നടന്നുവരികയാണ്.

മുന്‍പ് തിരുവല്ലയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ റിബല്‍ ആയി മത്സരിച്ച ഐ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥി 8,000 വോട്ടുകള്‍ പിടിച്ചിരുന്നു. ഇതും ഐഗ്രൂപ്പ് ഉയര്‍ത്തിക്കാട്ടുന്നു. ഐ ഗ്രൂപ്പിനെതിരെ മൂന്ന്, നാല്, എ ഗ്രൂപ്പുകള്‍ ഒന്നിച്ചാണ് പ്രവര്‍ത്തനം നടത്തുന്നത്. ഡിസിസി പ്രസിഡന്റ് ശിവദാസന്‍നായരുടെ നേതൃത്വത്തിലാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

തിരുവല്ലയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അല്ല മത്സരിയ്ക്കുന്നതെന്ന ഒരു ആനുകൂല്യമുണ്ടെങ്കിലും ഐ ഉണ്ടാക്കുന്ന അടിയൊഴുക്കുകളെ അവഗണിയ്ക്കാന്‍ എ വിഭാഗത്തിനും മറ്റ് വിഭാഗങ്ങള്‍ക്കും കഴിയില്ല. ഇവിടെ മത്സരിയ്ക്കേണ്ട യു ഡി എഫ് സ്ഥാനാര്‍ത്ഥി കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റേതാണ്. ജനതാ ദളിനാണ് ഇടതുമുന്നണിയുടെ സീറ്റ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X