തിരുവല്ല ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ ഒന്നിന്
ദില്ലി: തിരുവല്ല നിയമസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ ഒന്നിന് നടക്കുമ്െ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം പുറപ്പെടുവിച്ചില്ല.
വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനോടൊപ്പമാണ് ഈ ഉപ തിരഞ്ഞെടുപ്പും നടക്കുന്നത്.
നവംബര്‍ ഏഴുമുതല്‍ നാമനിര്‍ദേശപത്രിക നല്‍കാം. പത്രിക നല്‍കാനുള്ള അവസാനദിവസം നവംബര്‍ 14 ആണ്. 15ന് സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാനദിവസം 17 ആണ്. കേരളകോണ്‍ഗ്രസ് എം അംഗമായിരു മാമന്‍ മത്തായി മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ്.
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനൊപ്പമാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നതെങ്കിലും ഈ സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുതീയതി പ്രഖ്യാപിച്ച ദിവസം തിരുവല്ല ഉപതെരഞ്ഞെടുപ്പ് തീരുമാനിച്ചിരുന്നില്ല.












Click it and Unblock the Notifications