അച്ചുതാനന്ദന് മുഖ്യമന്ത്രി മോഹം
തിരുവനന്തപുരം: വിവിധ ആദര്‍ശങ്ങളും ന്യായങ്ങളും പറഞ്ഞ് മുസ്ലിം ലീഗിനെയും കരുണാകരനെയും പിന്തുണയ്ക്കെണ്ടെന്ന് പ്രതിപക്ഷ നേതാവ് പറയുന്നതില്‍ ഗൂഢ ലക്ഷ്യമുണ്ടത്രെ. ഉടനടി ഒരു ഇടക്കാല തിരഞ്ഞെടുപ്പ് നടത്തിയാല്‍ ഇടതുമുന്നണി ജയിയ്ക്കുമെന്നും അങ്ങനെയെങ്കില്‍ തനിയ്ക്ക് മുഖ്യമന്ത്രി ആകാമെന്നുമാണ് അച്ചുതാനന്ദന്റെ മോഹം.
മാത്രമല്ല ഇനി മൂന്ന് വര്‍ഷത്തിന് ശേഷം എല്‍ ഡി എഫ് അധികാരത്തില്‍ വന്നാല്‍ വി എസിന് മുഖ്യമന്ത്രിയാകാന്‍ കഴിഞ്ഞെന്ന് വരില്ല. അങ്ങനെ നോക്കുമ്പോള്‍ എങ്ങനെയെങ്കിലും ആന്റണിസര്‍ക്കാരിനെ തെറിപ്പിയ്ക്കാന്‍ മാത്രം കരുണാകരനുമായി കൂട്ട് കൂടാമെന്നതാണ് അച്ചുതാനന്ദന്റെ മനസ്സിലിരിപ്പ്.
എപ്പോഴൊക്കെ മുഖ്യമന്ത്രി കച്ചയുമായി വി എസ് മത്സരിച്ചിട്ടുണ്ടോ അപ്പോഴൊക്കെ സി പി എമ്മിലെ തന്നെ എതിര്‍ വിഭാഗം അദ്ദേഹത്തിന്റെ തോല്‍വി ഉറപ്പാക്കിയിട്ടുണ്ട്. അത് ഒരു ഭീഷണി ആയി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കിലും ഒരു ശ്രമം നടത്തുന്നതില്‍ തെറ്റില്ലെന്നാണ് വി എസുമായി അടുത്ത് ബന്ധം പുലര്‍ത്തുന്നവര്‍ പറയുന്നത്. മൂന്ന് വര്‍ഷം കഴിഞ്ഞ് തിരഞ്ഞെടുപ്പ് വന്നാല്‍ അന്നും എതിര്‍ പക്ഷം വി എസിനെ തോല്‍പ്പിയ്ക്കാന്‍ ശ്രമിയ്ക്കും. അന്ന് മുഖ്യമന്ത്രി ആവുന്നതിനേക്കാള്‍ സാദ്ധ്യത കൂടുതല്‍ ഇപ്പോഴാണ്. അതാണ് വി എസിന്റെ മനസ്സിലിരിപ്പും.
അതിന് ആദര്‍ശത്തിന്റെ പരിവേഷം നല്‍കുക മാത്രമാണ് വി എസ് ചെയ്യുന്നതെന്ന് സിപിഎമ്മില്‍ തന്നെയുള്ള വി എസ് വിരുദ്ധര്‍ പറഞ്ഞുതുടങ്ങിയിട്ടുണ്ട്.
പാര്‍ട്ടി പലപ്പോഴും താക്കീത് നല്‍കിയിട്ടുള്ള പാര്‍ലമെന്ററി മോഹം തന്നെയാണ് ഇപ്പോള്‍ വി എസിനും പിടിപെട്ടിട്ടുള്ളതെന്നും ഇവര്‍ പറയുന്നു. മാത്രമല്ല കരുണാകര-ലീഗ് സംഘത്തെ പിന്തുണച്ച് പുതിയ മന്ത്രിസഭയുണ്ടാക്കിയാല്‍ ഇപ്പോഴുള്ള പ്രതിപക്ഷ നേതാവ് സ്ഥാനവും വി എസിന് നഷ്ടമാവും.












Click it and Unblock the Notifications