കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈന മനുഷ്യനെ ബഹിരാകാശത്തയച്ചു

  • By Staff
Google Oneindia Malayalam News

ബീജിംഗ്: ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്ക്കുന്ന മൂന്നാമത്തെ രാജ്യമായി ചൈന മാറി. മംഗോളിയന്‍ അതിര്‍ത്തിയിലുള്ള ഗോബി മരുഭൂമിയില്‍ നിന്ന് മനുഷ്യനെയും വഹിച്ചുള്ള ചൈനയുടെ ആദ്യ ബഹിരാകാശപേടകം ഷെന്‍ഷു ഒക്ടോബര്‍ 15 ബുധനാഴ്ച കുതിച്ചുയര്‍ന്നു.

ഇന്ത്യന്‍ സമയം രാവിലെ 6.30നായിരുന്നു ഷെന്‍ഷു ബഹിരാകാശത്തേയ്ക്ക് കുതിച്ചുയര്‍ന്നത്. യാംഗ് ലിവി എന്ന 38 കാരനായ ചൈനീസ്വംശജനായ ബഹിരാകാശയാത്രികനാണ് ഷെന്‍ഷുവില്‍ ഉള്ളത്. ആദ്യമായാണ് ഒരു ചൈനക്കാരന്‍ ബഹിരാകാശത്തേക്ക് പോകുന്നത്. ഇതിന് മുന്‍പ് അമേരിക്കയും സോവിയറ്റ് റഷ്യയും മാത്രമേ മനുഷ്യനെ ബഹിരാകാശത്തേയ്ക്ക് അയച്ചിട്ടുള്ളൂ.

ചൈനീസ് പ്രസിഡന്റ് ഹൂജിന്റാവോയും മറ്റ് പ്രമുഖ ചൈനീസ് നേതാക്കളും ഈ ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു. മനുഷ്യനെ അയയ്ക്കും മുമ്പ് മനുഷ്യരില്ലാത്ത ബഹിരാകാശവാഹനം ഇതിന് മുമ്പ് ചൈന ബഹിരാകാശത്തേക്ക് അയച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X