രാമ ഭക്തര്‍ക്ക് സമാധാനപരമായി പൂജ നടത്താം: മുലയം
ദില്ലി: അയോദ്ധ്യയിലേയ്ക്ക് പോകുന്ന രാമ ഭക്തര്‍ക്ക് സമാധാനപരമായി പൂജ നടത്താമെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി മുലയം സിഹ് യാദവ് വ്യക്തമാക്കി.
രാമ ദര്‍ശന്‍ പരിപാടിയ്ക്കായി എത്തുന്ന ഭക്തരെ അറസ്റ് ചെയ്യരുതെന്നും സമാധാനപരമായി രാമ ദര്‍ശനം നടത്താന്‍ അനുവദിയ്ക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ മുലയം സിഹിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരുമായി ഒരു ഏറ്റുമുട്ടല്‍ ഒഴിവാക്കാനായാണ് മുലയം ഈ നിലപാട് സ്വീകരിച്ചിരിയ്ക്കുന്നത്.
അയോദ്ധ്യയിലോ ഉത്തര്‍ പ്രദേശിലെ മറ്റ് പ്രദേശങ്ങളിലോ ഉള്ള ഒരു പൊലീസുകാരും രാമ ഭക്തരുടെ നേരെ ഒറ്റ വെടിയുണ്ട പോലും പ്രയോഗിയ്ക്കില്ലെന്നാണ് മുലയം സിഹ് വ്യക്തമാക്കിയത്. ലഖ്നൊവിലേയ്ക്ക് പോകുന്നതിനിടയ്ക്ക് ദില്ലിയില്‍ വച്ചാണ് മുലയം ഇത് അറിയിച്ചത്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരുമായി ഒരു അഭിപ്രായ ഭിന്നതയും ഇല്ലെന്നും മുലയം പറഞ്ഞു.
ഉപ പ്രധാനമന്ത്രി എല്‍. കെ. അദ്വാനിയുമായി നടത്തിയ ടെലഫോണ്‍ സംഭാഷണമാണ് മുലയത്തിന്റെ ഈ നിലപാട് മാറ്റത്തിന് കാരണമെന്ന് കരുതുന്നു. ഒക്ടോബര്‍ 17 വെള്ളിയാഴ്ചയാണ് അയോദ്ധ്യയില്‍ രാം സേവകര്‍ റാലി നടത്തുന്നത്.
സമാധാനപരമായി മാത്രമേ റാല നടത്തുകയുള്ളു എന്ന് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് അദ്വാനി മുലയമിനെ അറിയിച്ചിരുന്നു.












Click it and Unblock the Notifications