Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎച്ച്പി പ്രവര്‍ത്തകരെ വിട്ടയയ്ക്കണം: ബിജെ പി

ദില്ലി: അറസ്റിലായ എല്ലാ വി എച്ച് പി പ്രവര്‍ത്തകരെയും വിട്ടയയ്ക്കണമെന്ന് ബി ജെ പി ദേശീയ പ്രസിഡന്റ് വെങ്കയ്യ നായിഡു ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

വി എച്ച് പി പ്രവര്‍ത്തകരെയും സന്യാസിമാരെയും വിട്ടയച്ചാല്‍ അയോധ്യയിലെ വി എച്ച് പിയുടെ പരിപാടി സമാധാനപരമായി നടക്കുന്നതിനുള്ള അന്തരീക്ഷമുണ്ടാവുമെന്ന് നായിഡു ചൂണ്ടിക്കാട്ടി.

വി എച്ച് പി ഉത്തര്‍പ്രദേശ് സര്‍ക്കാരുമായി സഹകരിക്കണം. വി എച്ച് പിയുടെ എല്ലാ പരിപാടികളും ബി ജെ പിക്ക് അംഗീകരിക്കേണ്ട ആവശ്യമില്ല. രാമക്ഷേത്രനിര്‍മാണ പ്രസ്ഥാനത്തിന് ഗുണം ചെയ്യുന്നതല്ല വി എച്ച് പിയുടെ ചില നിലപാടുകള്‍.

അഭിപ്രായവ്യത്യാസമുള്ളപ്പോഴൊക്കെ വി എച്ച് പിയും ബി ജെ പിയും അത് തുറന്നുപറയാറുണ്ട്. യോജിപ്പുള്ള കാര്യങ്ങളില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്.

പരിപാടി സമാധാനപരമായി നടക്കുമെന്ന് ഉറപ്പ്വരുത്തുന്നതിന് ആര്‍ എസ് എസ് തലവന്‍ കെ. എസ്. സുദര്‍ശന്‍ രാമഭക്തര്‍ക്ക് ശരിയായ നിര്‍ദേശമാണ് നല്‍കിയതെന്ന് നായിഡു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+