Get Updates
Get notified of breaking news, exclusive insights, and must-see stories!

അയോധ്യ: 6,000 പേരെക്കൂടി അറസ്റ് ചെയ്തു

അയോധ്യ: വിച്ച്പിയുടെ രാംദര്‍ശന്‍ സമ്മേളനത്തിന് 24 മണിക്കൂര്‍ മാത്രം ബാക്കിനില്ക്കെ സുരക്ഷാസേന 6,000 വിഎച്ച്പി പ്രവര്‍ത്തകരെക്കൂടി അറസ്റ് ചെയ്തു. ഇതോടെ സംസ്ഥാനത്ത് ആകെ അറസ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം 21,000 കവിഞ്ഞു.

മുംബൈയില്‍ നിന്നും സാകേത് എക്സ്പ്രസില്‍ വരികയായിരുന്ന 5,000 വിഎച്ച്പി പ്രവര്‍ത്തകരെ ഒക്ടോബര്‍ 16 വ്യാഴാഴ്ച ലഖ്നോ റെയില്‍വേ സ്റേഷനില്‍ അറസ്റ് ചെയ്ത് താല്ക്കാലിക ജയിലുകളിലേക്ക് നീക്കി. ഗുജറാത്തില്‍ നിന്നുള്ള 8,00 വിഎച്ച്പി, ബജ്രംഗ്ദള്‍ പ്രവര്‍ത്തകരെയും ലഖ്നോ റെയില്‍വേ സ്റേഷനില്‍ വച്ച് അറസ്റ് ചെയ്തു.

കേരളത്തില്‍ജ നിന്നുള്ള 16 വിഎച്ചപി പ്രവര്‍ത്തകരെ കാണ്‍പൂര്‍ റെയില്‍വേ സ്റേഷനില്‍ അറസ്റുചെയ്തു. അയോധ്യയ്ക്ക് ചുറ്റും യുപി സര്‍ക്കാര്‍ കനത്ത സുരക്ഷാവലയം ഏര്‍പ്പെടുത്തി. വിലക്ക് ലംഘിയ്ക്കാന്‍ സാധ്യതയുള്ള ഓരോരുത്തരെയും അറസ്റ് ചെയ്ത് നീക്കുകയാണ്. അതേ സമയം രാംദര്‍ശന്‍ വേദി മാറ്റിയേക്കുമെന്നും യോഗത്തില്‍ അശോക് സിംഗാള്‍ പങ്കെടുക്കുമെന്നും വാര്‍ത്തയുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസം അറസ്റിലായ വിഎച്ച്പി നേതാവ് ആചാര്യ ഗിരിരാജ് കിഷോറിനെ വിട്ടയച്ചിട്ടുണ്ട്. ഹൃദയത്തില്‍ പേസ് മേക്കര്‍ ഘടിപ്പിച്ചിട്ടുള്ള ആചാര്യഗിരിരാജ് കിഷോറില്‍ ശാരീരികഅസ്വാസ്ഥ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഡോക്ടര്‍മാരെക്കൊണ്ട് പരിശോധിപ്പിച്ചു. ഇദ്ദേഹത്തെ ദില്ലിയിലേക്ക് കൊണ്ടുപോകുന്നതാണ് നല്ലതെന്ന ഡോക്ടര്‍മാരുടെ ഉപദേശത്തെതുടര്‍ന്നാണ് ആചാര്യയെ വിട്ടയച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+