മെഹ്ന്തിയുടെ ജാമ്യം: പഞ്ചാബ് പൊലീസിന് നോട്ടീസ്
ദില്ലി: ഗായകന്‍ ദലേര്‍ മെഹ്ന്തിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിന്‍മേല്‍ ദില്ലി ഹൈക്കോടതി പഞ്ചാബ് പൊലീസിന് നോട്ടീസയച്ചു.
വഞ്ചനയും തട്ടിപ്പും നടത്തിയെന്ന കേസില്‍ ദലേര്‍ മെഹ്ന്തിയ്ക്കെതിരെ നേരത്തെ പഞ്ചാബ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെയാണ് മെഹ്ന്തി ദില്ലി ഹൈക്കോടതിയെ സമീപിച്ചത്.
പഞ്ചാബ് പൊലീസിന്റെയും ദില്ലി പൊലീസിന്റെയും വാദം കേള്‍ക്കാതെ മെഹ്ന്തിക്ക് മുന്‍കൂര്‍ജാമ്യം നല്‍കാനാവില്ലെന്ന് ജസ്റിസ് എസ്. കെ. അഗര്‍വാള്‍ വ്യക്തമാക്കി. ദില്ലി പൊലീസിന് നേരത്തെ ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.
ഒക്ടോബര്‍ 20ന് കോടതി കേസിന്‍മേല്‍ തുടര്‍വാദം കേള്‍ക്കും. അവാര്‍ഡ് സ്വീകരിക്കാനുള്ളതിനാല്‍ വെള്ളിയാഴ്ചയ്ക്കേക്കെങ്കിലും അറസ്റില്‍ നിന്ന് മെഹ്ന്തിയെ ഒഴിവാക്കണമെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ മുന്‍ സോളിസിറ്റര്‍ ജനറല്‍ ഹരിഷ് സാല്‍വെ അപേക്ഷിച്ചു.
ജാമ്യമില്ലാ വാറന്റ് ഇതുവരെ മെഹ്ന്തിക്ക് കിട്ടിയിട്ടില്ലെന്നും മാധ്യമങ്ങളില്‍ നിന്നാണ് ഇതേ കുറിച്ച് അറിയുന്നതെന്നും സാല്‍വെ പറഞ്ഞു. മെഹ്ന്തിക്കെതിരെ മാധ്യമങ്ങള്‍ വിചാരണ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അതിനിടെ പൊലീസിന് വേട്ടയാടാന്‍ താന്‍ ചമ്പല്‍ക്കൊള്ളക്കാരനല്ലെന്ന് ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ ദലേര്‍ മെഹ്ന്തി പറഞ്ഞു.












Click it and Unblock the Notifications