ബിജെപിയ്ക്ക് വേണ്ടി പ്രവര്‍ത്തിയ്ക്കും: ഹേമമാലിനി
ദില്ലി: ഹിന്ദി ചലച്ചിത്ര നടി ഹേമമാലിനി രാജ്യസഭാ എംപിയായി ഒക്ടോബര്‍ 16 വ്യാഴാഴ്ച ചുമതലയേറ്റു. പാര്‍ലമെന്റില്‍ താന്‍ ബിജെപിയ്ക്ക് വേണ്ടി പ്രവര്‍ത്തിയ്ക്കുമെന്ന് സത്യപ്രതിജ്ഞാച്ചടങ്ങിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ ഹേമമാലിനി പറഞ്ഞു.
നാമനിര്‍ദേശം ചെയ്യപ്പെട്ടാണ് ഹേമമാലിനി രാജ്യസഭയില്‍ എത്തിയത്. ബിജെപിയില്‍ അംഗമല്ലെങ്കിലും ഞാന്‍ ബിജെപിയ്ക്ക് വേണ്ടി പ്രവര്‍ത്തിയ്ക്കും. ഞാന്‍ ഇവിടെയെത്തിയിട്ടുള്ളത് അവര്‍ക്ക് വേണ്ടി മാത്രമാണ്.- ഹേമമാലിനി പറഞ്ഞു. തന്റെ 55ാം പിറന്നാള്‍ ദിനത്തിലാണ് ഹേമമാലിനി എംപിയായി സത്യപ്രതിജ്ഞ ചെയ്തത്.
അവശ്യഘട്ടങ്ങളില്‍ ബിജെപിയ്ക്ക് വേണ്ടി സഭയില്‍ വോട്ടുചെയ്യും. - അവര്‍ പറഞ്ഞു. ഹേമമാലിനിയ്ക്ക് പുറമെ വി. നാരായണസ്വാമി(കോണ്‍ഗ്രസ്), കമല മന്‍ഹര്‍(കോണ്‍ഗ്രസ്), വിദ്യ നിവാസ് മിശ്ര എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.












Click it and Unblock the Notifications