പെട്രോള്‍-ഡീസല്‍ വില കുറഞ്ഞു
ദില്ലി: പെട്രോള്‍, ഡീസല്‍ വില ലിറ്ററിന്മേല്‍ 60 മുതല്‍ 76 പൈസ വരെ കുറഞ്ഞു. ഒക്ടോബര്‍ 15 ബുധനാഴ്ച അര്‍ധരാത്രിമുതല്‍ പുതിയ നിരക്ക് നിലവില്‍ വന്നു.
ദൈനംദിന എണ്ണയുല്പാദനം 3.8 ശതമാനം കുറയ്ക്കാന്‍ എണ്ണക്കയറ്റുമതി രാജ്യങ്ങളുടെ സംഘടന(ഒപ്പെക്) തീരുമാനിച്ചതു മുതല്‍ പെട്രോളിയം ഉല്പന്നവിലയില്‍ സ്ഥിരത പ്രകടമായിരുന്നു.
ഈ സാഹചര്യത്തിലാണ് എണ്ണവില കുറയ്ക്കാന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എണ്ണക്കമ്പനികള്‍ തീരുമാനിച്ചത്. പെട്രോളിയം മന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് കമ്പനികള്‍ വില കുറച്ചത്.












Click it and Unblock the Notifications