Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ ബസുകള്‍ കൂട്ടിയിടിച്ച് രണ്ട് മരണം

തൃശൂര്‍: തൃശൂരിന് സമീപം കരുവന്നൂരില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് രണ്ട് യാത്രക്കാര്‍ മരിച്ചു. ഇരുപതോളം യാത്രക്കാര്‍ക്ക് പരിക്കേറ്റു.

അപകടത്തെ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ രണ്ട് ബസ്സുകളും കത്തിച്ചു. പൊലീസ് തടയാന്‍ ശ്രമിച്ചെങ്കിലും രണ്ട് ബസുകളും പൂര്‍ണമായും കത്തിനശിച്ചു.

കരുവന്നൂര്‍ രാജ കമ്പനിക്ക് സമീപം തേവര്‍ റോഡിലാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് ഒരാള്‍ തത്ക്ഷണം മരിച്ചു. പാലക്കാട് വിശ്വകര്‍മ നഗറില്‍ മേപ്പറമ്പില്‍ മണി (45), ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജിന് സമീപം കാഞ്ഞിരത്തിങ്കില്‍ ലോനപ്പന്‍ എന്നിവരാണ് മരിച്ചത്.

രാവിലെ 8.45 ഓടെ കൊടുങ്ങല്ലൂരിലേക്ക് പോവുകയായിരുന്ന ബസും തൃശൂരിലേക്ക് വരികയായിരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. രണ്ട് ബസ്സിന്റെയും പിന്‍ഭാഗങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

പരിക്കേറ്റവരെ ഊരകത്തെയും തൃശൂരിലെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്.

യാത്രക്കാരെ ബസ്സുകളില്‍ നിന്നിറക്കിയതിന് ശേഷമാണ് നാട്ടുകാര്‍ ബസുകള്‍ കത്തിച്ചത്. അിശമനസേന എത്തുമ്പോഴേക്കും ബസുകള്‍ പൂര്‍ണമായി കത്തിനശിച്ചിരുന്നു. അപകടത്തില്‍ പ്രതിഷേധിച്ച് കരുവന്നൂര്‍ മുതല്‍ പൂച്ചിന്നിപ്പാടം വരെയുള്ള പ്രദേശങ്ങളില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+