Get Updates
Get notified of breaking news, exclusive insights, and must-see stories!

എ. കെ. ആന്റണി വ്യാഴാഴ്ച ദില്ലിയിലെത്തും

ദില്ലി: മുഖ്യമന്ത്രി എ. കെ. ആന്റണി ഒക്ടോബര്‍ 16 വ്യാഴാഴ്ച ദില്ലിയിലെത്തും. കേരളത്തിലെ കോണ്‍ഗ്രസിലെ പ്രതിസന്ധി സംബന്ധിച്ച തന്റെ നിലപാട് ഹൈക്കമാന്റിന് മുന്നില്‍ വ്യക്തമാക്കുന്നതിനായാണ് ആന്റണി ദില്ലിയിലെത്തുന്നത്.

ഐ ഗ്രൂപ്പിന്റെ നേതൃമാറ്റമുള്‍പ്പെടെയുള്ള ആവശ്യങ്ങളെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങളും വിശദീകരണവും ആന്റണി ഹൈക്കമാന്റിന് നല്‍കും. ആന്റണിയുടെ വിശദീകരണം ലഭിച്ചതിന് ശേഷം മാത്രമേ കേരളത്തിലെ കോണ്‍ഗ്രസിലെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള തീരുമാനം ഹൈക്കമാന്റ് സ്വീകരിക്കുകയുള്ളൂ.

മുഖ്യമന്ത്രി സ്ഥാനം താനായിട്ട് കൈയൊഴിയില്ലെന്നും ഹൈക്കമാന്റ് ശാസിക്കുകയാണെങ്കില്‍ അനുസരിക്കുമെന്നാണ് ആന്റണി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം ആന്റണി സ്വമേധയാ ഒഴിഞ്ഞാല്‍ കോണ്‍ഗ്രസിലെ പ്രശ്നം തീരുമെന്ന് കരുണാകരന്‍ ചൂണ്ടിക്കാട്ടി.

കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് ഹൈക്കമാന്റ് തീരുമാനമെടുക്കുന്നതിന് മുമ്പ് ആന്റണിയുമായി നടത്തുന്ന ചര്‍ച്ച നിര്‍ണായകമാണ്.

കേരളത്തില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം കരുണാകരന്‍ സോണിയാഗാന്ധിയുമായി നടത്തിയ ചര്‍ച്ചയില്‍ ഉന്നയിച്ചിരുന്നു. കരുണാകരനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഹൈക്കമാന്റ് പ്രതിനിധികളും കരുണാരനുമായി ചര്‍ച്ച നടത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+