ആയുധക്ക്യാമ്പുകള്‍ വയനാട്ടിലേക്ക്
കല്പറ്റ: ഇസ്ലാമിക തീവ്രവാദികളുടെ ആയുധപരിശീലന കേന്ദ്രങ്ങള്‍ വയനാട്ടിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്. നേരത്തെ കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ ആയിരുന്നു ഈ ആയുധപരിശീലനകേന്ദ്രങ്ങളെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു.
മാറാട് പ്രശ്നത്തെ തുടര്‍ന്ന് കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ സംസ്ഥാന-കേന്ദ്ര അന്വേഷണസംഘങ്ങള്‍ ശ്രദ്ധകേന്ദ്രീകരിച്ചതോടെയാണ് പരിശീലനകേന്ദ്രങ്ങള്‍ വയനാട്ടിലേക്ക് നീക്കിയതത്രെ. തമിഴ്നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളോട് ചേര്‍ന്ന് കിടക്കുന്ന ജില്ലയായതിനാല്‍ ഇവിടെ കൂടുതല്‍ സൗകര്യമുണ്ട്. മാത്രമല്ല, ജില്ലയിലെ ഏക്കര്‍കണക്കിന് സ്ഥലങ്ങളില്‍ വ്യാപിപ്പിച്ചുകിടക്കുന്ന തേയിലത്തോട്ടങ്ങളും രഹസ്യപരിശീലനത്തിന് പറ്റിയ അന്തരീക്ഷം നല്കുന്നു.
കളരി പരിശീലന കേന്ദ്രങ്ങളുടെ മറവിലാണ് ആയുധപരിശീലനം. സ്ഫോടകവസ്തുക്കള്‍ ഉപയോഗിക്കാന്‍ ലൈസന്‍സുള്ള ഗ്രാനൈറ്റ്ക്വാറികള്‍ ഈ സംഘങ്ങള്‍ക്ക് ആയുധപരിശീലനത്തിനും നിര്‍മ്മാണത്തിനും മറയാകുന്നു.
ഈയിടെ കോട്ടൂര്‍ എന്ന തമിഴ്നാട് അതിര്‍ത്തിയില്‍ കിടക്കുന്ന ഗ്രാമത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ രണ്ട് വാഹനങ്ങള്‍ പിടിച്ചെടുത്തു. മേപ്പാടി, അമ്പലവയല്‍, വടുവഞ്ചാല്‍, വെള്ളമുണ്ട, കമ്പളക്കാട് എന്നിവയാണ് ആയുധപരിശീലനങ്ങള്‍ നടക്കുന്ന പ്രധാനകേന്ദ്രങ്ങളായി പൊലീസ് കണ്ടെത്തിയിരിക്കുന്നത്. നിരോധിയ്ക്കപ്പെട്ട മുസ്ലിം തീവ്രവാദസംഘടനയായ ഐഎസ്എസ്, ഇതിന്റെ പുതിയ രൂപമായ എന്‍ഡിഎഫ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്. ഇത്തരം ആയുധപരിശീലനകേന്ദ്രങ്ങളില്‍ നിന്ന് തിരഞ്ഞെടുത്തവര്‍ക്ക് മഞ്ചേരിയിലെ ഉയര്‍ന്ന പരിശീലനകേന്ദ്രത്തില്‍ പരിശീലനം നല്കും. ഈ കേന്ദ്രത്തില്‍ ആയുധനിര്‍മ്മാണവും അത് ഉപയോഗിക്കേണ്ട വിധവും പരിശീലിപ്പിക്കുന്നുണ്ടെന്നും കരുതുന്നു.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വയനാട്ടില്‍ പൊലീസ് ഒരു ഫയറിംഗ് റേഞ്ച് സംവിധാനം കണ്ടെത്തിയിരുന്നു. യുവാക്കള്‍ക്ക് വെടിവയ്പ് പരിശീലനം നല്കാനായിരുന്നു ഈ കേന്ദ്രം സ്ഥാപിച്ചിരുന്നത്. പക്ഷെ സര്‍ക്കാര്‍ താല്പര്യക്കുറവ് കാരണം ഈ കേസന്വേഷണം തണുത്തുപോവുകയായിരുന്നു.












Click it and Unblock the Notifications