മാതൃഭൂമി പത്രപ്രവര്‍ത്തകര്‍ക്ക് അവാര്‍ഡ്
കണ്ണൂര്‍: മാതൃഭൂമി പത്രപ്രവര്‍ത്തകര്‍ക്ക് ഈ വര്‍ഷത്തെ മാജാ കോയ്നെ അവാര്‍ഡ്. മാതൃഭൂമി കണ്ണൂര്‍ ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടറായ ദിനകരന്‍ കൊമ്പിലാത്തിനും മാതൃഭൂമിയുടെ സീനിയര്‍ ഫൊട്ടോഗ്രാഫറായ ടി.വി. മധുരാജിനും ആണ് ഈ അവാര്‍ഡ്.
11,000 രൂപയും പ്രശസ്തിപത്രവും ഉള്‍പ്പെട്ടതാണ് ഈ പുരസ്കാരം. ഇന്ത്യയില്‍ സാമൂഹ്യപ്രവര്‍ത്തനം നടത്തുകയും ഇന്ത്യയില്‍ വച്ച് തന്നെ മരിയ്ക്കുകയും ചെയ്ത് സ്വിസ് വനിത മാജാ കോയ്നെയുടെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് ഈ പുരസ്കാരം.
എയ്ഡ്സിനെക്കുറിച്ച് എഴുതിയ വാര്‍ത്താപരമ്പര കണക്കിലെടുത്താണ് ദിനകരന്‍ കൊമ്പിലാത്തിനെ അവാര്‍ഡിന് തിരഞ്ഞെടുത്തത്. കണ്ണൂരിലെ സര്‍ക്കാര്‍ വക കശുമാവില്‍ തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി തളിച്ചതിന്റെ പ്രത്യാഘാതങ്ങള്‍ തുറന്നുകാട്ടുന്ന ഫൊട്ടോഗ്രാഫുകളാണ് മധുരാജിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
ഇരുവര്‍ക്കും ഒക്ടോബര്‍ 15 ബുധനാഴ്ച മധുരയില്‍ നടന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിച്ചു.












Click it and Unblock the Notifications