ഹൈക്കമാന്റിന്റെ നിലപാട് മാറി: കരുണാകരന്‍
തിരുവനന്തപുരം: കേരളത്തില്‍ നേതൃമാറ്റം വേണമെന്ന ഐ ഗ്രൂപ്പിന്റെ ആവശ്യം ഹൈക്കമാന്റ് തള്ളിയിട്ടില്ലെന്ന് കെ. കരുണാകരന്‍.
നേതൃമാറ്റം സംബന്ധിച്ച ഹൈക്കമാന്റിന്റെ നിലപാടില്‍ മാറ്റം വന്നിട്ടുണ്ട്. ആന്റണിയോടുള്ള ഹൈക്കമാന്റിന്റെ നേരത്തെയുള്ള സമീപനമല്ല ഇപ്പോഴുള്ളത്. ദില്ലിയില്‍ നിന്ന് തിരിച്ചെത്തിയ കരുണാകരന്‍ തിരുവനന്തപുരത്തെ വീട്ടില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു.
മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറില്ലെന്ന് ആന്റണി പറയുന്നത് അദ്ദേഹത്തിന്റെ തീരുമാനമാണ്. പരസ്യമായി അക്കാര്യം സമ്മതിക്കുമോയെന്ന് അറിയില്ല. നേതൃമാറ്റം വേണമെന്ന ഐ ഗ്രൂപ്പിന്റെ ആവശ്യം ഹൈക്കാമാന്റിനെ ധരിപ്പിച്ചിട്ടുണ്ട്. ആവശ്യം ഹൈക്കമാന്റ് നിരാകരിച്ചിട്ടില്ല.
എറണാകുളം ഉപതിരഞ്ഞെടുപ്പോടെ ആന്റണിയോടുള്ള ഹൈക്കമാന്റിന്റെ നിലപാടില്‍ മാറ്റം വന്നിട്ടുണ്ട്. നേതൃമാറ്റമുണ്ടായാലേ കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടൂ.
സാഹി കമ്മിറ്റി കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് നല്‍കിയതാണെന്നും അല്ലാതെ തനിക്ക് അനുകൂലമായ നിലപാടൊന്നും എടുത്തിട്ടില്ലെന്നും കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications