കരുണാകരന്‍ ഗവര്‍ണറെ സന്ദര്‍ശിച്ചു
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍ ഒക്ടോബര്‍ 16 വ്യാഴാഴ്ച ഗവര്‍ണര്‍ സിക്കന്തര്‍ ഭക്തിനെ സന്ദര്‍ശിച്ചു.
കൂടിക്കാഴ്ച മുപ്പത് മിനുട്ട് നീണ്ടുനിന്നു. സന്ദര്‍ശനം സൗഹൃദപരമായിരുന്നുവെന്ന് കരുണാകരന്‍ പറഞ്ഞു.
താന്‍ കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ സിക്കന്തര്‍സിംഗ് ഭക്ത് രാജ്യസഭയില്‍ പ്രതിപക്ഷ നേതാവായിരുന്നു - രാജ്ഭവന് പുറത്ത് വാര്‍ത്താ ലേഖകരോട് കരുണാകരന്‍ പറഞ്ഞു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കിന്റെ പശ്ചാത്തലത്തില്‍ ഗവര്‍ണറെ സന്ദര്‍ശിച്ചതിന് എന്തെങ്കിലും രാഷ്ട്രീയ പ്രാധാന്യമുണ്ടോയെന്ന ചോദ്യത്തിന് തനിക്ക് തൃശൂരിലേക്കുള്ള ട്രെയിന്‍ പിടിക്കേണ്ടതുണ്ട് എന്നായിരുന്നു കരുണാകരന്റെ മറുപടി.
അതേ സമയം ഐ ഗ്രൂപ്പ് മുഖ്യമന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെടുന്ന പശ്ചാത്തലത്തില്‍ കരുണാകരന്‍ ഗവര്‍ണറെ സന്ദര്‍ശിച്ചതിന് ഏറെ പ്രാധാന്യമുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. തനിക്ക് 23 കോണ്‍ഗ്രസ് എം എല്‍ എമാരുടെ പിന്തുണയുണ്ടെന്ന് ബോധ്യപ്പെടുത്താനാണ് കരുണാകരന്‍ ഗവര്‍ണറെ സന്ദര്‍ശിച്ചതെന്ന് അഭ്യൂഹമുണ്ട്.












Click it and Unblock the Notifications