ബദല്‍ മന്ത്രിസഭ: എല്‍ഡിഎഫ് യോഗം ചര്‍ച്ച ചെയ്യും
തിരുവനന്തപുരം: സ്പീക്കര്‍ വക്കം പുരുഷോത്തമനെതിരെ നിയമസഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതു സംബന്ധിച്ച് ഇടതുമുന്നണി സംസ്ഥാന സമിതി യോഗം ഒക്ടോബര്‍ 16 വ്യാഴാഴ്ച ചര്‍ച്ച ചെയ്യും.
വ്യാഴാഴ്ച ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് ശേഷം എകെജി സെന്ററിലാണ് യോഗം നടക്കുന്നത്. എല്‍ഡിഎഫ് യോഗത്തിന് മുന്നോടിയായി സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം എകെജി സെന്ററില്‍ തുടങ്ങി.
കോണ്‍ഗ്രസിലുണ്ടായ ഭിന്നിപ്പ് മുതലെടുത്ത് ആന്റണി സര്‍ക്കാരിനെ താഴെയിറക്കാനായി സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ച് ഇടതുമുന്നണി യോഗം ചര്‍ച്ച ചെയ്യും. സ്പീക്കര്‍ വക്കം പുരുഷോത്തമനെതിരായ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതോടെ കരുണാകരവിഭാഗത്തെ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരാനാവുമെന്നാണ് എല്‍ഡിഎഫിന്റെ കണക്കൂകൂട്ടല്‍.
മുസ്ലിം ലീഗിനോട് സ്വീകരിക്കേണ്ട സമീപനമാണ് ചര്‍ച്ച ചെയ്യപ്പെടുന്ന മറ്റൊരു വിഷയം. ലീഗ് അംഗമായ മന്ത്രിസഭയെ പിന്തുണയ്ക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞിരുന്നു. എന്നാല്‍ ലീഗിനെ അകറ്റിനിര്‍ത്തേണ്ടതില്ല എന്ന അഭിപ്രായമാണ് സിപിഎമ്മിലെ ഒരു വിഭാഗത്തിനുള്ളത്.












Click it and Unblock the Notifications