പുനരധിവാസം വ്യാഴാഴ്ച നടന്നില്ല
കോഴിക്കോട്: മാറാട് പുനരധിവാസം ഒക്ടോബര്‍ 16 വ്യാഴാഴ്ച നടന്നില്ല. 32 കുടുംബങ്ങളെയാണ് ഇനി പുനരധിവസിപ്പിക്കാനുള്ളത്.
അവശേഷിക്കുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ ഏതാനും ദിവസങ്ങളെടുക്കുമെന്ന് ജില്ലാ അധികൃതര്‍ പറഞ്ഞു.
10 കുടുംബങ്ങളില്‍ നിന്നായി 18 പേരെ ബുധനാഴ്ച പുനരധിവസിപ്പിച്ചിരുന്നു. ഇതുവരെ 229 കുടുംബങ്ങളെയാണ് മാറാട്ട് പുനരധിവസിപ്പിച്ചത്.
പുനരധിവസിപ്പിക്കാനുള്ള 32 കുടുംബങ്ങള്‍ ചാലിയം ക്യാമ്പിലും പയ്യാനക്കല്‍ സ്കൂളിലുമായി കഴിയുകയാണ്.












Click it and Unblock the Notifications