Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണി പ്രവര്‍ത്തനശൈലി മാറ്റില്ല: മുരളി

കോഴിക്കോട്: മുഖ്യമന്ത്രി എ. കെ. ആന്റണി തന്റെ പ്രവര്‍ത്തനശൈലി മാറ്റില്ലെന്ന് കെപി സിസി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു.

വര്‍ഷങ്ങളായി ആന്റണിയുമായി ഇടപഴകിയതിന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് താനിത് പറയുന്നത്. ഏതായാലും കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഉചിതമായ തീരുമാനം ഹൈക്കമാന്റ് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ തോറ്റതിന് ഏതാനും ചില കോണ്‍ഗ്രസ് നേതാക്കന്‍മാരെ മാത്രം പഴിചാരുന്നത് നിര്‍ഭാഗ്യകരമാണ്. ചില നേതാക്കളെ അധിക്ഷേപിക്കുന്നതിനായി ഒരു വിഭാഗം സംഘടിപ്പിക്കുന്ന കണ്‍വെന്‍ഷനുകള്‍ പാര്‍ട്ടിയുടെ ഭാവിക്ക് ഗുണം ചെയ്യില്ല.

ഈ വര്‍ഷം സംഭവിച്ച അക്രമത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയതുപോലെ തങ്ങള്‍ക്കും നഷ്ടപരിഹാരം അനുവദിക്കണമെന്ന കഴിഞ്ഞ വര്‍ഷം ജൂണിലുണ്ടായ അക്രമത്തിന് ഇരയായവരുടെ കുടുംബങ്ങളുടെ ആവശ്യം ന്യായമാണ്.

പാര്‍ട്ടി തലത്തിലോ യു ഡി എഫ് ഏകോപന സമിതിയിലോ ചര്‍ച്ച നടത്താതെയാണ് സംഘ്പരിവാറിനെ മാത്രം ഉള്‍കൊള്ളിച്ച് മാറാട് പ്രശ്നം സംബന്ധിച്ച് ധാരണയുണ്ടാക്കിയത്. മാറാട് പ്രശ്നം പരിഹരിക്കുന്നതില്‍ മുഖ്യമന്ത്രിക്കും സംഘ്പരിവാറിനുമിടയില്‍ രഹസ്യ അജണ്ടയുണ്ടെന്ന ആരോപണത്തിന്റെ വെളിച്ചത്തില്‍ മുഖ്യമന്ത്രി പ്രശ്നത്തില്‍ തന്റെ നിലപാട് വ്യക്തമാക്കണം.

മാറാട് പ്രശ്നം പരിഹരിക്കുന്നതിന് ഇപ്പോള്‍ മുന്നോട്ടുവന്നിരിക്കുന്നവര്‍ വ്യാജഗാന്ധിയന്‍മാരാണെന്നും അവര്‍ പ്രശ്നം വഷളാക്കുക മാത്രമാണ് ചെയ്യുന്നതെന്നും മുരളി ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+