• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കരുണാകരനെ തുണയ്ക്കാന്‍ പാര്‍ട്ടി തീരുമാനിച്ചെന്ന് നായനാര്‍

  • By Staff

തിരുവനന്തപുരം: കരുണാകരന്‍ നേതൃത്ത്വം നല്‍കുന്ന ബദല്‍ സര്‍ക്കാര്‍ രൂപീകരിയ്ക്കുന്നതിന് സര്‍വ പിന്തുണയും നല്‍കാന്‍ സി പി എം തീരുമാനിച്ചെന്ന് ഇ. കെ. നായനാര്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

ഭരണ ശൈലി അല്ല, നേതൃത്ത്വം തന്നെ മാറണം എന്ന പേരില്‍ എഴുതിയ ലേഖനത്തിലാണ് നായനാല്‍ ഇത് വ്യക്തമാക്കുന്നത്.

കുരണാകന്റെ ബദല്‍ സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ സി.പി.എം പോളിറ്റ് ബ്യൂറോയും കേന്ദ്രകമ്മിറ്റിയും ഏകകണ്ഠമായ തീരുമാനമെടുത്തെന്നാണ് നായനാര്‍ പറയുന്നത്. ഇടതു പക്ഷ ജനാധിപത്യ മുന്നണിയിലെ കക്ഷികള്‍ക്കും ഇതിനോട് യോജിപ്പാണെന്നും നായനാര്‍ പറയുന്നു.

നായനാര്‍ ലേഖനത്തില്‍ പുറയുന്ന വാചകം നോക്കൂ..

നേതൃത്വം മാറണ്ട , ആന്റണിയുടെ ഭരണശൈലി മാറ്റിയാല്‍ മതിയെന്ന നിലപാടണല്ലോ ഇപ്പോള്‍ ഹൈക്കമാന്‍ഡ് എടുത്തിട്ടുള്ളത്. ഇത് കേരളത്തിലെ ഇന്നത്തെ ഭരണപ്രതിസന്ധിക്ക് പരിഹാരമല്ല. ഇരുമ്പുവിഴുങ്ങിയതിന് ചുക്കുവെള്ളം പ്രതിവിധിയെന്ന മുറിവൈദ്യ കുറിപ്പടി പോലെയാണ് സോണിയാഗാന്ധി- അഹമ്മദ് പട്ടേല്‍ ഹൈക്കമാന്‍ഡിന്റെ ഈ പരിഹാരനിര്‍ദേശം. ഇതു തള്ളിക്കളയാനും ജനക്ഷേമകരമായ നയത്തിന്റെയും മതനിരപേക്ഷതയുടെയും അടിസ്ഥാനത്തില്‍ ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാനും കരുണാകരന്‍ നേതൃത്വം നകിയാല്‍ ആ സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കാന്‍ എല്‍ഡിഎഫ് തയ്യാറാകും. ഇക്കാര്യത്തില്‍ സിപിഐ എം സംസ്ഥാനകമ്മിറ്റിയും പൊളിറ്റ്ബ്യൂറോയും കേന്ദ്രകമ്മിറ്റിയും ഏകകണ്ഠമായി തീരുമാനമെടുത്തിട്ടുണ്ട്. എഡിഎഫിലെ കക്ഷികള്‍ക്ക് പൊതുവില്‍ ഈ നിലപാടു തന്നെയാണുള്ളത്. കേരളത്തിലെ ഇപ്പോഴത്തെ ഭരണരാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ ആന്റണിമന്ത്രിസഭയെ പുറത്താക്കുകയാണ് ആവശ്യം.

മാറാട് പുനരധിവാസം നടത്താനായി ആര്‍ എസ് എസുമായി രഹസ്യ കരാറുണ്ടാക്കിയെന്നും എറണാകുളം ഉപ തിരഞ്ഞെടുപ്പില്‍ ജനം നല്‍കിയ താക്കീത് പോലും തിരിച്ചറിയാന്‍ കഴിയാത്തവനാണെന്നും നായനാര്‍ ആന്റണിയെ കുറ്റപ്പെടുത്തുന്നുണ്ട്. മാത്രമല്ല കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാരിന്റെ സാമ്പത്തിക നയം തീവ്രമായി പിന്തുടരുന്ന ആന്റണിസര്‍ക്കാരിന്റെ നിലപാടും പരാമര്‍ശിയ്ക്കപ്പെടുന്നുണ്ട്. ജനവിരുദ്ധ പൊലീസ് നയമുള്ള ആന്റണി സര്‍ക്കാര്‍ ജനവിരുദ്ധമായിരിയ്ക്കുകയാണ്. ആന്റണി ഉള്‍പ്പെടുന്ന കോണ്‍ഗ്രസിന്റെ ഭാഗമാണ് കരുണാകരനെങ്കിലും ഇവര്‍ രണ്ട് നയങ്ങളെ പ്രതിനിധീകരിയ്ക്കുന്നവരായി മാറിയിരിയ്ക്കുന്നെന്നാണ് നായനാര്‍ പറയുന്നത്.

തുടര്‍ന്ന് നായനാര്‍ പറയുന്നു ..

അതിനുശേഷമുള്ള നിരവധി സംഭവങ്ങളിലും ഏറ്റവുമൊടുവില്‍ മാറാട് വിഷയത്തിലും സംഘപരിവാറിനും ദേശദ്രോഹശക്തികള്‍ക്കും കീഴ്പ്പെടുന്ന ഭരണനയത്തിനെതിരായ നിലപാടാണ് കരുണാകരന്റെ നേതൃ ത്വത്തിലുള്ള വിഭാഗം സ്വീകരിച്ചുവരുന്നത്. ഇതു സ്വാഗതാര്‍ ഹമാണ്. ഈ നിലപാടില്‍ ഉറച്ചുനിക്കാനും കോണ്‍ഗ്രസിലും യുഡിഎഫിലും ഒരു പൊളിച്ചെഴുത്ത് നടത്താനും കരുണാകരനും കെപിസിസി പ്രസിഡ് കെ മുരളീധരനും യുഡിഎഫിലെ വിവിധ ഘടകകക്ഷികളും എംഎഎമാരും നിലപാട് സ്വീകരിച്ചാല്‍ അതിനെ എഡിഎഫ് സര്‍വാത്മനാ പിന്തുണയ്ക്കും.

കരുണാകരന്റേയും ആന്റണിയുടേയും രാഷ്ട്രീയ ചരിത്രവും നായനാര്‍ പരാമര്‍ശിയ്ക്കുന്നുണ്ട്. യാതനകള്‍ അനുഭവിച്ച് രാഷ്ട്രീയ പാരമ്പര്യമാണ് കരുണാരന്. എന്നാല്‍ ആന്റണിയോ?

നായനാര്‍ എഴുതുന്നത് നോക്കൂ...

കരുണാകരനെയും ആന്റണിയെയും കേവല വ്യക്തികളായല്ല കമ്യൂണിസ്റുകാര്‍ വിലയിരുത്തുന്നത്. ദേശീയ സ്വാതന്ത്യ്ര സമരത്തില്‍ പങ്കെടുത്ത പാരമ്പര്യമുള്ള ഇന്ത്യയിലെ മുതിര്‍ന്ന നേതാവാണ് കരുണാകരന്‍. എന്നാല്‍, ആന്റണിക്ക് ആദ്യത്തെ കമ്യൂണിസ്റ് സര്‍ക്കാരിനെ താഴെയിറക്കാനുള്ള വിമോചനസമരത്തിന്റെ പാരമ്പര്യം മാത്രമാണുള്ളത്. കരുണാകരന്‍ ദീര്‍ഘകാലം ജയിവാസം അനുഭവിച്ചിട്ടുണ്ടെങ്കില്‍ ആന്റണി ഒരുദിവസംപോലും ജയിലില്‍ കിടന്നിട്ടില്ല.

1979 ല്‍ ആന്റണിയോട് സൗഹൃദം കാട്ടിയത് അന്ന് അദ്ദേഹം സ്വീകരിച്ച പുരോഗമന പരമായ നിലപാട് കണക്കിലെടുത്താണ്. എന്നാല്‍ ഇന്ന് ആ സ്വഭാവം അദ്ദേഹത്തിനില്ല. അതിനാല്‍ ആന്റണി സര്‍ക്കാരിനെ എത്രയും പെട്ടെന്ന് താഴെ ഇറക്കാനുള്ള കരുണാകരന്റെ പക്ഷത്ത് നിന്നുണ്ടാകുന്ന ചുവടുവയ്പിനെ എല്‍ ഡി എഫ് പിന്തുണയ്ക്കുമെന്നും നായനാര്‍ വ്യക്തമാക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X