കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂസിലാന്റ് പിടിമുറുക്കി; ഒന്നിന് 247

  • By Staff
Google Oneindia Malayalam News

ദില്ലി: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റിന്റെ ആദ്യദിവസം ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലാന്റ് സ്കോറിംഗിന് മികച്ച അടിത്തറ പാകി. ആദ്യദിവസം കളിനിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സാണ് ന്യൂസിലാന്റെടുത്തത്.

ന്യൂസിലാന്റിന്റെ രണ്ട് ഓപ്പണര്‍മാരും സെഞ്ച്വറിയടിച്ചു. 106 റണ്‍സ് നേടിയ ലേ വിന്‍സെന്റാണ് പുറത്തായത്. അനില്‍കുംബ്ലെയാണ് വിന്‍സെന്റിനെ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. 102 റണ്‍സോടെ മാര്‍ക്ക് റിച്ചാഡ്സണും ഏഴ് റണ്ണോടെ സ്കോട് സ്റൈറിസുമാണ് ക്രീസില്‍.

ഇന്ത്യന്‍ ബൗളര്‍മാര്‍ വിയര്‍ക്കുന്നു
സമയം 3.12 പിഎം
ഒക്ടോബര്‍ 16, 2003

ദില്ലി: ന്യൂസിലാന്റിന്റെ ഓപ്പണിംഗ് ബാറ്റ്സ്മാന്‍മാരായ റിച്ചാര്‍ഡ്സണും വിന്‍സെന്റും ഇന്ത്യന്‍ ബൗളര്‍മാരെ വെള്ളംകുടിപ്പിയ്ക്കുന്നു. ഇരു ബാറ്റ്സ്മാന്‍മാരും സെഞ്ച്വറിയിലേക്ക് നീങ്ങുകയാണ്. തുടക്കത്തില്‍ റിച്ചാര്‍ഡ്സന്റെ ഒരു ക്യാച്ച് രാഹുല്‍ ദ്രാവിഡ് വിട്ടുകളഞ്ഞതോടെ ഇന്ത്യയുടെ ശനിദശ തുടങ്ങി.

ഇപ്പോള്‍ റിച്ചാര്‍ഡ്സണ്‍ 79 റണ്‍സോടെയും വിന്‍സന്റെ 92 റണ്‍സോടെയും ബാറ്റ് ചെയ്യുന്നു. വിക്കറ്റൊന്നും നഷ്ടപ്പെടാതെ ന്യൂസിലാന്റ് 202 റണ്‍സ് നേടി.

രാഹുല്‍ ദ്രാവിഡ് ന്യൂസിലാന്റിനെതിരെ പയറ്റിയ തന്ത്രങ്ങളും ഏശിയില്ലെന്ന് വിമര്‍ശനമുണ്ട്. പേസ് ബൗളര്‍മാരെ പെട്ടെന്ന് പിന്‍വലിച്ച് 11ാം ഓവറില്‍ സച്ചിനെയും 19ാം ഓവറില്‍ കുംബ്ലെയെയും 26ാം ഓവറില്‍ ഹര്‍ഭജനെയും മാറി മാറി പരീക്ഷിച്ചെങ്കിലും ന്യൂസിലാന്റ് ഓപ്പണര്‍മാര്‍ എല്ലാവരെയും ചെറുത്തുനിന്നു.

ന്യൂസിലാന്റ് ബാറ്റിംഗ് തുടങ്ങി
ഒക്ടോബര്‍ 16, 2003

ദില്ലി: പേസ് ബൗളര്‍മാര്‍ക്ക് മുന്‍തൂക്കമുള്ള മൊഹാലിയില്‍ ടോസ് നേടിയ ന്യൂസിലാന്റ് ആദ്യം ബാറ്റ് ചെയ്യാനിറങ്ങി. പക്ഷെ തുടക്കത്തില്‍ സഹീര്‍ഖാന്റെ പന്തില്‍ ഓപ്പണര്‍ റിച്ചാര്‍ഡ്സണ്‍ നല്കിയ മനോഹരമായ ക്യാച്ച് രാഹുല്‍ ദ്രാവിഡ് കൈവിട്ടത് ഇന്ത്യയ്ക്ക് നിര്‍ഭാഗ്യകരമായ തുടക്കമായി.

ന്യൂസിലാന്റ് ഓപ്പണര്‍മാരായ റിച്ചാര്‍ഡ്സണും വിന്‍സെന്റും ഇപ്പോള്‍ ബാറ്റ് ചെയ്യുകയാണ്. മുന്‍പ് വെസ്റിന്‍ഡീസിന്റെ കയ്യില്‍ നിന്നും ന്യൂസിലാന്റിന്റെ കയ്യില്‍ നിന്നും ഇന്ത്യ ദയനീയ പരാജയം ഏറ്റുവാങ്ങിയ കളിക്കളമാണ് മൊഹാലി. പക്ഷെ ഇന്ത്യന്‍ സ്പിന്നര്‍മാരായ കുംബ്ലെയും ഹര്‍ഭജനും മൊഹാലിയില്‍ തിളങ്ങിയിട്ടുണ്ട്.

രണ്ട് ടെസ്റ് പരമ്പരയില്‍ ആദ്യ ടെസ്റ് സമനിലയില്‍ കലാശിച്ചതിനാല്‍ ഈ ടെസ്റ് നിര്‍ണ്ണായകമാണ്. പരിക്കേറ്റ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി കളിയ്ക്കാത്തതിനാല്‍ ദ്രാവിഡാണ് ഇന്ത്യയെ നയിക്കുന്നത്. ഗാംഗുലിയ്ക്ക് പകരം ഏകദിന ക്രിക്കറ്റ് സ്പെഷ്യലിസ്റായ യുവരാജ് സിംഗിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുവരാജിന്റെ കന്നിടെസ്റ് മത്സരമാണിത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X