ചൈനീസ്് ബഹിരാകാശ യാത്രികന്‍ തിരിച്ചെത്തി
ബീജിംഗ്: തങ്ങളുടെ ആദ്യത്തെ ബഹിരാകാശ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതായി ചൈന പ്രഖ്യാപിച്ചു.
ചൈന ആദ്യമായി അയച്ച ബഹിരാകാശ പേടകത്തിലെ യാത്രികനായ യാംഗ് ലിവെ വിജയകരമായി ഭൂമിയില്‍ തിരിച്ചെത്തി. ഒക്ടോബര്‍ 16 വ്യാഴാഴ്ച ഇന്ത്യന്‍ സമയം രാവിലെ 6.28നാണ് ചൈനയുടെ ആദ്യത്തെ ബഹിരാകാശ പേടകമായ ഷെന്‍ഷു വടക്കന്‍ ചൈനയിലെ മംഗോളിയയില്‍ തിരികെയിറങ്ങിയത്. ഭൂമിക്ക് ചുറ്റും 14 തവണ വലംവച്ച ശേഷമാണ് ഷെന്‍ഷു തിരികെയെത്തിയത്.
ചൈനീസ് നേതാവ് വെന്‍ ജിബാബോ യാംഗ് ലിവെയെ അഭിനനന്ദിച്ചു. തുടര്‍ന്ന് അദ്ദേഹം ചൈനയുടെ ആദ്യത്തെ ബഹിരാകാശദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിച്ചു.
21 മണിക്കൂര്‍ ബഹിരാകാശകത്ത് ചെലവഴിച്ച യാംഗ് ലിവെ മെച്ചപ്പെട്ട ആരോഗ്യസ്ഥിതിയിലാണ്. ലോകത്തെ 241-ാമത്തെ ബഹിരാകാശ യാത്രികനാണ് യാംഗ് ലിവെ.












Click it and Unblock the Notifications