മദര്‍ തെരേസയെപ്പറ്റി റോമില്‍ പ്രദര്‍ശനം
വത്തിക്കാന്‍: മദര്‍ തെരേസയെ ഒക്ടോബര്‍ 19 ഞായറാഴ്ച ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിയ്ക്കും. ഇതിന്റെ ഭാഗമായി മദര്‍ തെരേസയുടെ ജീവിത സന്ദേശത്തെയും ആധ്യാത്മികതയെയും ആധാരമാക്കി ഒരു പ്രദര്‍ശനം റോമില്‍ തുടങ്ങി. 15 ദിവസം നീളുന്നതാണ് ഈ പ്രദര്‍ശനം.
ലോകമെമ്പാട് നിന്നും തീര്‍ത്ഥാടകസംഘങ്ങള്‍ റോമില്‍ എത്തുകയാണ്. പൊന്തിഫിക്കല്‍ ഈര്‍ബന്‍ യൂണിവേഴ്സിറ്റിയില്‍ ഇന്ത്യന്‍ പ്രീസ്റ്റ്സ് യൂണിയനും ബ്രദേഴ്സ് ആന്റ് സിസ്റേഴ്സ് യൂണിയനും ചേര്‍ന്ന് സംഘടിപ്പിച്ച സിമ്പോസിയം മദര്‍ തെരേസയുടെ പിന്‍ഗാമി സിസ്റര്‍ നിര്‍മ്മല ഉദ്ഘാടനം ചെയ്തു.
ഒക്ടോബര്‍ 18 ശനിയാഴ്ച രാവിലെ മരിയ മണ്ടോരെ ബസിലിക്കയിലും വൈകീട്ട് വത്തിക്കാനില്‍ അപ്പസ്തോലിക അരമനയോട് തൊട്ടുള്ള പോള്‍ ആറാമന്‍ ഓഡിയന്‍സ് ഹാളിലും മദറിന്റെ നാമകരണവുമായി ബന്ധപ്പെട്ട തിരുക്കര്‍മ്മങ്ങളുണ്ടാവും. ഞായറാഴ്ച രാവിലെ ഇറ്റാലിയന്‍ സമയം രാവിലെ 10ന് സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ അര്‍പ്പിയ്ക്കുന്ന സമൂഹ ദിവ്യബലിയ്ക്ക് മധ്യെയാണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ മദറിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിയ്ക്കുക.












Click it and Unblock the Notifications