ശ്രീലങ്ക സമാധാനചര്‍ച്ച അടുത്തവര്‍ഷം
കൊളംബോ: ശ്രീലങ്കയിലെ അവതാളത്തിലായ സമാധാനചര്‍ച്ച ഇനി അടുത്ത വര്‍ഷം വര്‍ഷമേ പുനരാരംഭിയ്ക്കാന്‍ സാധ്യതയുള്ളൂ എന്ന് ശ്രീലങ്കയിലെ ഒരു മുതിര്‍ന്ന മന്ത്രി അറിയിച്ചു.
ശ്രീലങ്ക സര്‍ക്കാര്‍ ഇപ്പോള്‍ ദേശീയ ബജറ്റ് തയ്യാറാക്കുന്നതിന്റെ തിരക്കിലായതിനാലാണിത്. അതിന് മുമ്പ് ഈ വരുന്ന നവമ്പറിലോ ഡിസംബറിലോ ഒരു പ്രാഥമിക ചര്‍ച്ച നടന്നേയ്ക്കുമെന്ന് മുഖ്യ സമാധാനമധ്യസ്ഥന്‍ ജി.എല്‍. പെറിസ് പറഞ്ഞു. അടുത്ത ചര്‍ച്ച നടത്താനുള്ള സ്ഥലവും സമയവും തീരുമാനിയ്ക്കാനായിരിക്കും ഈ പ്രാഥമിക ചര്‍ച്ച.
ഹകോനയില്‍ ആണ് ഏറ്റവും ഒടുവിലത്തെ സമാധാനചര്‍ച്ച നടന്നത്. ഏകദേശം 10 മാസത്തെ ഇടവേളയ്ക്ക് ശേഷമായിരിക്കും ഇനി അടുത്തവര്‍ഷം വീണ്ടും സമാധാനചര്‍ച്ച തുടരുക. ഡിസംബര്‍ 18 വരെ ശ്രീലങ്കന്‍ സര്‍ക്കാര്‍ ബജറ്റവതരണത്തിരക്കിലായിരിക്കും.
എല്‍ടിടിഇ അവരുടെ നിയമവിദഗ്ധരുമായുള്ള ചര്‍ച്ച കഴിഞ്ഞയാഴ്ച അയര്‍ലന്റില്‍ പൂര്‍ത്തിയാക്കി. ഈ മാസം അവസാനം അവര്‍ അധികാരം പങ്കിടുന്നത് സംബന്ധിച്ച പദ്ധതി എല്‍ടിടിഇ സമര്‍പ്പിച്ചേക്കുമെന്ന് കരുതുന്നു.
ഇക്കഴിഞ്ഞ ഏപ്രിലിലാണ് തമിഴ്പുലികള്‍ സമാധാനചര്‍ച്ചയില്‍ നിന്ന് പിന്‍മാറിയത്. 2002 സപ്തംബറില്‍ സമാധാനചര്‍ച്ച തുടങ്ങിയതിന് ശേഷം ആറ് റൗണ്ട് ചര്‍ച്ചകള്‍ പിന്നിട്ടെങ്കിലും ശ്രീലങ്കന്‍ സര്‍ക്കാര്‍ കരാര്‍ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ മടിയ്ക്കുന്നുവെന്നാരോപിച്ചാണ് തമിഴ്പുലികള്‍ ചര്‍ച്ചയില്‍ നിന്ന് പിന്‍വാങ്ങിയത്.












Click it and Unblock the Notifications