വിപ്രോയുടെ ലാഭം 215 കോടി
ബാംഗ്ലൂര്‍: വിപ്രോയുടെ രണ്ടാംസാമ്പത്തികപാദത്തിലെ മൊത്തലാഭം 215 കോടി രൂപ. ജൂലായ് മുതല്‍ സപ്തംബര്‍ വരെയുള്ള കാലയളവിലാണ് വിപ്രോ ഇത്രയും നേട്ടമുണ്ടാക്കിയത്.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 209 കോടി മാത്രമായിരുന്നു വിപ്രോയുടെ ലാഭം. 2003 ജൂലായ് മുതല്‍ സപ്തംബര്‍ വരെ ആകെ വരുമാനം 1228.5 കോടി രൂപയാണ്. ഇത് 2002 ജൂലായ്-സപ്തംബര്‍ കാലയളവില്‍ 1004.9 കോടി രൂപ മാത്രമായിരുന്നു.
അടുത്ത സാമ്പത്തിക പാദത്തില്‍ കമ്പനി കൂടുതല്‍ നേട്ടമുണ്ടാക്കുമെന്ന് വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അടുത്ത സാമ്പത്തികപാദത്തില്‍ 1065.6 കോടി രൂപയുടെ വരുമാനം കമ്പനിയുണ്ടാക്കുമെന്ന് പ്രതീക്ഷിയ്ക്കുന്നതായും പ്രേംജി പറഞ്ഞു.
സോഫ്റ്റ്വെയര്‍ കയറ്റുമതിയുടെ കാര്യത്തില്‍ രാജ്യത്തെ മൂന്നാമത്തെ കമ്പനിയാണ് വിപ്രോ.












Click it and Unblock the Notifications