അശോക് സിംഗാളിനെ അറസ്റ് ചെയ്തു
അയോധ്യ: വി എച്ച് പി നേതാവ് അശോക് സിംഗാളിനെ വി എച്ച് പിയുടെ കേന്ദ്ര ഓഫീസായ കര്‍സേവക്പുരത്തു നിന്നും പൊലീസ് അറസ്റ് ചെയ്തു.
വി എച്ച് പിയുടെ അയോധ്യയിലെ സങ്കല്പസഭ പരിപാടിയില്‍ പങ്കെടുക്കാനായി ഓഫീസില്‍ നിന്ന് പുറത്തേക്ക് വരുമ്പോഴാണ് അദ്ദേഹം അറസ്റിലായത്.
രണ്ടായിരത്തിലേറെ രാമഭക്തര്‍ കര്‍സേവക്പുരത്ത് എത്തിയിട്ടുണ്ട്. പൊലീസിനെതിരെ കല്ലേറ് നടത്തിയ രാമഭക്തര്‍ക്കെതിരെ ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവുമുണ്ടായി. പൊലീസ് ആകാശത്തേക്ക് വെടിവച്ചെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുമുണ്ട്.












Click it and Unblock the Notifications