19ന് വിഎച്ചപിയുടെ ഭാരതബന്ദ്
ദില്ലി: രാംദര്‍ശന്‍ സമ്മേളനം നടത്തുന്നത് തടഞ്ഞ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി ഒക്ടോബര്‍ 19 ഞായറാഴ്ച ബന്ദാചരിയ്ക്കാന്‍ വിഎച്ച്പി ആഹ്വാനം ചെയ്തു.
അയോധ്യയിലേക്ക് കടന്ന വിഎച്ച്പി നേതാവ് അശോക് സിംഗാളിനെയും പ്രവര്‍ത്തകരെയും അറസ്റ് ചെയ്തതോടെയാണ് രാം ദര്‍ശന്‍ സമ്മേളനം നടത്താനുള്ള വിഎച്ച്പി ശ്രമം പരാജയപ്പെട്ടത്. അശോക് സിംഗാള്‍ തന്നെയാണ് പിന്നീട് അഖിലേന്ത്യാ ബന്ദിന് ആഹ്വാനം ചെയ്തത്.
സമ്മേളനം തടഞ്ഞതില്‍ പ്രതിഷേധിച്ച് ഉത്തര്‍പ്രദേശിന്റെ തെരുവുകളില്‍ വിഎച്ച്പിക്കാര്‍ ഇപ്പോള്‍ ബന്ദിന് സമാനമായ സ്ഥിതിവിശേഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. അവര്‍ റോഡുകളും റെയില്‍ ഗതാഗതവും തടഞ്ഞു. പലയിടത്തും പൊലീസും വിഎച്ച്പി പ്രവര്‍ത്തകരും ഏറ്റുമുട്ടി. അവിടെ ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്ക്കുകയാണ്.
അറസ്റ് ചെയ്ത കര്‍സേവകരെ വിട്ടയക്കാനുള്ള ബിജെപിയുടെയും വിഎച്ച്പി നേതാക്കളുടെയും അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രവര്‍ത്തകരെ വിട്ടയച്ചുകൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications