കശ്മീര്‍ മുഖ്യമന്ത്രിയുടെ വീടിന് നേരെ ആക്രമണം
കശ്മീര്‍: ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയിദിന്റെ ശ്രീനഗറിലുള്ള വീടിന് നേരെ തീവ്രവാദികള്‍ ഗ്രനേഡ് ആക്രമണം നടത്തി. ആക്രമണസമയത്ത് മുഖ്യമന്ത്രി വീട്ടിലുണ്ടായിരുന്നില്ല. ഉയര്‍ന്ന സുരക്ഷാസജ്ജീകരണമുള്ള മൗലാന ആസാദ് റോഡിലാണ് മുഖ്യമന്ത്രിയുടെ വസതി.
ഗ്രനേഡ് ആക്രമണത്തില്‍ രണ്ട് ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. അസോസിയേറ്റ് പ്രസിന്റെ ഒരു വാര്‍ത്താലേഖകനും ഒരു പ്രാദേശിക പത്രത്തിന്റെ ലേഖകനും പരിക്കേറ്റു.
രണ്ടോ മൂന്നോ പേരടങ്ങിയ തീവ്രവാദി സംഘം ഒക്ടോബര്‍ 17 വെള്ളിയാഴ്ച രാവിലെ 10 മണിയോടെ വീടിന് നേരെ ഗ്രനേഡ് എറിയുകയായിരുന്നു. പിന്നീട് തീവ്രവാദികള്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഒരു ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തില്‍ അഭയം തേടി. തീവ്രവാദികളെ കെട്ടിടത്തിനുള്ളില്‍ നിന്നും പുറത്തുചാടിക്കാനുള്ള ശ്രമം നടന്നുവരികയാണെന്ന് ഡിജിപി ഗോപാല്‍ ശര്‍മ്മ പറഞ്ഞു.












Click it and Unblock the Notifications